വടകര: സിപി.എം പ്രവർത്തകെൻറ വീട്ടുമുറ്റത്ത് നിർത്തിയിട്ട രണ്ടു കാറുകൾ ഞായറാഴ്ച രാത്രി അക്രമിസംഘം തകർത്തു. ചോളംവയലിലെ തെക്കെ പുളിയുള്ളകണ്ടിയിൽ ഷാജുവിെൻറ വീട്ടുമുറ്റത്ത് നിർത്തിയിട്ട രണ്ടു കാറുകൾക്കുനേരെയാണ് ഞായറാഴ്ച രാത്രി 11.30ഓടെ അക്രമമുണ്ടായത്. ഷാജിയുടെയും സുഹൃത്തിെൻറയും കാറുകളാണ് തകർക്കപ്പെട്ടത്. ഇരു കാറിെൻറയും പിൻവശത്തുള്ള ചില്ലുകൾ പൂർണമായും തകർന്നു. അക്രമസംഭവത്തിനു പിറകിൽ ആർ.എസ്.എസ് സംഘമാണെന്ന് സി.പി.എം ആരോപിച്ചു. അക്രമികൾക്കെതിരെ നടപടിയെടുക്കണമെന്ന് ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. കുറച്ചുകാലമായി ചോളംവയൽ, പഴങ്കാവ് ഭാഗങ്ങളിൽ സി.പി.എം- ബി.ജെ.പി പ്രവർത്തകർ തമ്മിൽ സംഘർഷം നടക്കുന്നത് പ്രദേശവാസികളെ അലോസരപ്പെടുത്തുകയാണ്. ശനിയാഴ്ച രാത്രി രണ്ടു മണിയോടെ പഴങ്കാവിലെ ബി.ജെ.പി ബൂത്ത് പ്രസിഡൻറ് കക്കാട്ട് രാഘവെൻറ വീട്ടിൽ നിർത്തിയിട്ട ഹുണ്ടായി കാർ എറിഞ്ഞുതകർത്തിരുന്നു. ഇരുവിഭാഗങ്ങളും സ്ഥാപിച്ച കൊടികളും പോസ്റ്ററുകളും നശിപ്പിക്കുന്നത് നിത്യസംഭവമായി മാറിയിരിക്കയാണ്. ഞായറാഴ്ച രാത്രി 12 മണിയോടെ പരവന്തയിലെ സി.പി.എം പ്രവർത്തകെൻറ വീട്ടിൽ സ്ഫോടകവസ്തു എറിഞ്ഞു. ജനലിെൻറ അടുത്തുനിന്നാണ് സ്ഫോടകവസ്തു എറിഞ്ഞത്. അക്രമത്തിൽനിന്ന് വീട്ടുകാർ അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.