കൃഷിനശിച്ചവർക്ക് സഹായം നൽകണം-- --യു.ഡി.എഫ് തിരുവമ്പാടി: കഴിഞ്ഞ ദിവസമുണ്ടായ കാറ്റിൽ കൃഷിനശിച്ച കർഷകർക്ക് സഹായമെത്തിക്കണമെന്ന് യു.ഡി.എഫ് ജനപ്രതിനിധികൾ ആവശ്യപ്പെട്ടു. ആനക്കാംപൊയിൽ, മുത്തപ്പൻപുഴ മേഖലയിൽ ആയിരക്കണക്കിന് വാഴകളാണ് കാറ്റിൽ നശിച്ചത്. പഞ്ചായത്തംഗങ്ങൾ കൃഷിനാശമുണ്ടായ പ്രദേശങ്ങൾ സന്ദർശിച്ചു. ടി.ജെ. കുര്യാച്ചൻ, ടോമി കൊന്നക്കൽ, റോബർട്ട് നെല്ലിക്കാത്തെരുവിൽ, വിൽസൺ ടി. മാത്യു, ഓമന വിശ്വംഭരൻ, പൗളിൻ മാത്യു എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. കായികതാരങ്ങൾക്ക് തിരുവമ്പാടി പൗരാവലിയുടെ ആദരം തിരുവമ്പാടി: സംസ്ഥാന സ്‌കൂൾ കായികമേളയിൽ രണ്ടാംസ്ഥാനം നേടിയ പുല്ലൂരാംപാറ സെൻറ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥികളെയും മലബാർ സ്‌പോർട്‌സ് അക്കാദമിയിലെ പരിശീലകരെയും തിരുവമ്പാടി പൗരാവലി ആദരിച്ചു. ജോർജ് എം. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. തിരുവമ്പാടി പഞ്ചായത്ത് പ്രസിഡൻറ് പി.ടി. അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പാറശ്ശേരി കായിക താരങ്ങൾക്ക് ഉപഹാരം നൽകി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഏലിയാമ്മ ജോർജ്, ജില്ല പഞ്ചായത്തംഗങ്ങളായ സി.കെ. കാസിം, അന്നമ്മ മാത്യു, പഞ്ചായത്ത് പ്രസിഡൻറുമാരായ അന്നക്കുട്ടി ദേവസ്യ (കോടഞ്ചേരി), സോളി ജോസഫ് (കൂടരഞ്ഞി), ഫാ. ജോൺ കളരിപ്പറമ്പിൽ, ജോസ് മാത്യു, എം.യു. സിറിയക്, ബോസ് ജേക്കബ്, ടോമി കൊന്നക്കൽ, ടി.ജെ .കുര്യാച്ചൻ, ബെന്നി ലൂക്കോസ്, വിൽസൺ താഴത്തുപറമ്പിൽ, ടി.ടി. കുര്യൻ, ടോമി ചെറിയാൻ, ബെന്നി തറപ്പേൽ എന്നിവർ സംസാരിച്ചു. തിരുവമ്പാടി ഗ്രാമപഞ്ചായത്തിെൻറയും സന്നദ്ധസംഘടനയായ എറൈസ് പുല്ലൂരാംപാറയുടെയും സഹകരണത്തോടെയാണ് സ്വീകരണമൊരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.