മേപ്പയൂർ: കഴിഞ്ഞ ദിവസങ്ങളിൽ മേപ്പയൂരിലുണ്ടായ സി.പി.എം--ലീഗ് സംഘർഷത്തിനിെട മർദനമേറ്റ വിദ്യാർഥിയുടെ പരിക്ക് ഗുരുതരം. കർണപുടത്തിന് ഗുരുതര പരിക്കേറ്റ ഉദയ കോളജിലെ പ്ലസ് ടു വിദ്യാർഥി മേപ്പയൂർ പടിക്കൽ അഷ്റഫിെൻറ മകൻ മുഹമ്മദ് ഫെബിൻ (17) കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. രാഷ്ട്രീയസമ്മർദത്തെ തുടർന്ന്, നിരപരാധിയായ മകനെ മർദിച്ച പ്രതികളെ അറസ്റ്റ് ചെയ്യുന്നതിൽ പൊലീസ് അനാസ്ഥ കാണിക്കുകയാണെന്ന് ഫെബിെൻറ ഉമ്മയും ബന്ധുക്കളും ആരോപിച്ചു. എന്നാൽ, പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ടെന്നും പ്രതി ഒളിവിലാണെന്നും അന്വേഷണം ഉൗർജിതമാണെന്നും മേപ്പയൂർ എസ്.ഐ യൂസുഫ് നടുത്തറമ്മേൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.