നാടൻകലയും കഥകളും പറഞ്ഞ്​ വിദ്യാർഥികളും കലാകാരന്മാരും ഒത്തുകൂടി

നാടൻകലയും കഥകളും പറഞ്ഞ് വിദ്യാർഥികളും കലാകാരന്മാരും ഒത്തുകൂടി ബാലുശ്ശേരി: നാടൻകലയും കഥകളും പറഞ്ഞ് വിദ്യാർഥികളും കലാകാരന്മാരും ഒത്തുചേർന്നു. മുണ്ടക്കര എ.യു.പി സ്കൂൾ സംഘടിപ്പിച്ച കലയും കഥയും വേദിയിലാണ് കുട്ടികളും കലാകാരന്മാരും സംഗമിച്ചത്. ഏഴാം ക്ലാസിലെ മലയാളം പാഠപുസ്തകത്തിലെ 'കരുവന്നൂർ വീര​െൻറ' തുടർ പ്രവർത്തനമായാണ് പരിപാടി സംഘടിപ്പിച്ചത്. തുള്ളൽ കലാകാരനായ ആർ.എൻ. പീറ്റക്കണ്ടി, തിറ-തോറ്റം കലാകാരൻ ദാമു കറ്റോട് എന്നിവർ നാടൻകലകളുടെ വിവിധ െഎതിഹ്യങ്ങളെക്കുറിച്ചും അനുഷ്ഠാനങ്ങളെക്കുറിച്ചും വേഷവിധാനങ്ങെളക്കുറിച്ചും കുട്ടികളുമായി സംവദിച്ചു. തുള്ളൽപാട്ടുകളും തോറ്റംപാട്ടുകളും അവതരിപ്പിച്ചുകൊണ്ടായിരുന്നു പരിപാടി. ചിത്രപ്രദർശനം, അഭിമുഖം, കൈയെഴുത്ത് പതിപ്പുകളുടെ പ്രകാശനം, കലാകാരന്മാരെ ആദരിക്കൽ എന്നിവയും നടന്നു. ആർ.എൻ. പീറ്റക്കണ്ടി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് പി.പി. ജയശ്രീ അധ്യക്ഷത വഹിച്ചു. ദാമു കറ്റോട്, എം. ഷിജു എന്നിവർ സംസാരിച്ചു. ഒ.കെ. റഫീഖ് സ്വാഗതവും ഗൗരി നന്ദന നന്ദിയും പറഞ്ഞു. പൊന്നരംതെരു മഹാഗണപതി ക്ഷേത്രത്തിൽ സ്വർണപ്രശ്നം തുടങ്ങി ബാലുശ്ശേരി: പൊന്നരംതെരു മഹാഗണപതി ക്ഷേത്രത്തിൽ സ്വർണപ്രശ്നം തുടങ്ങി. ക്ഷേത്രം തന്ത്രി കക്കാട്ടില്ലത്ത് വാസുദേവൻ നമ്പൂതിരിപ്പാടി​െൻറ സാന്നിധ്യത്തിൽ അരീക്കുളങ്ങര സുരേഷ് പണിക്കർ, തിരിശ്ശേരി ജയരാജൻ പണിക്കർ, ചിങ്ങവനം മുരളീധരൻ പണിക്കർ എന്നീ േജ്യാതിഷികളുടെ നേതൃത്വത്തിലാണ് സ്വർണപ്രശ്നം നടക്കുന്നത്. മൂന്നു ദിവസങ്ങളിലായി നടക്കുന്ന സ്വർണപ്രശ്നം ആറിന് സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.