വായനക്കാർ പുസ്​തകം പ്രകാശനം ചെയ്​തു

കോഴിക്കോട്: പരമ്പരാഗത രീതിയിൽനിന്നും വ്യത്യസ്തമായൊരു പുസ്തക പ്രകാശനം. എഴുത്തുകാരൻ പി.കെ. പാറക്കടവി​െൻറ ലേഖന സമാഹാരമായ 'റോഹിങ്ക്യൻ അഭയാർഥി ശ്രീബുദ്ധനോട് ചോദിക്കുന്നു' എന്ന പുസ്തകമാണ് വായനക്കാർ പ്രകാശനം ചെയ്തത്. അളകാപുരി ഒാഡിറ്റോറിയത്തിലായിരുന്നു ചടങ്ങ്. 30ലധികം വായനക്കാർ പുസ്തകം ചടങ്ങിനോടനുബന്ധിച്ച സ്റ്റാളിൽനിന്നു വാങ്ങുകയും ഒന്നിച്ച് പ്രകാശനം ചെയ്യുകയുമായിരുന്നു. വിചാരം ബുക്സ് തൃശൂർ ആണ് പ്രസാധകർ. പുസ്തക പ്രകാശനചടങ്ങിനോടനുബന്ധിച്ച് 'ഇന്ത്യ- വർത്തമാനങ്ങൾ' എന്ന വിഷയത്തിൽ കെ.ഇ.എൻ. കുഞ്ഞഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ വധം പോലും ഫാഷിസം തർക്ക വിഷയമാക്കിത്തീർക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ടി.പി. മമ്മു മാസ്റ്റർ ആമുഖ പ്രഭാഷണം നടത്തി. സി.എ. കരീം നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.