ജില്ല കലോത്സവം: 203 അപ്പീലുകൾ

പേരാമ്പ്ര: കോഴിക്കോട് ജില്ല കലോത്സവത്തിൽ 203 അപ്പീലുകളാണ് അനുവദിച്ചത്. തള്ളിയ ചില അപ്പീലുകാർ കോടതിയെ സമീപിച്ചിട്ടുണ്ട്. കോടതി അപ്പീൽ അനുവദിച്ചാൽ ഇനിയും കൂടും. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് അപ്പീലുകളുടെ എണ്ണം കുറവാണ്. കഴിഞ്ഞ ജില്ല കലോത്സവത്തിൽ 300 അപ്പീലുകളാണ് അനുവദിച്ചത്. രചന മത്സരത്തിൽ അപ്പീൽ ഉൾപ്പെടെ 1070 വിദ്യാർഥികളാണ് മത്സരിച്ചത്. കലോത്സവത്തിലെ ആദ്യ വിജയി അപ്പീലിലൂടെ എത്തിയത് പേരാമ്പ്ര: ജില്ല കലോത്സവത്തിലെ ആദ്യ വിജയി അപ്പീലിലൂടെ വന്ന വിദ്യാർഥി. തിങ്കളാഴ്ച നടന്ന സ്റ്റേജ് ഇതര മത്സരത്തിലെ ആദ്യഫലം വന്നത് യു.പി വിഭാഗം സിദ്ധരൂപം (ആൺ) ആയിരുന്നു. ഇതിൽ വിജയിയായത് പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി സായിക് വിനോദ് ആണ്. ഉപജില്ല മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ സായിക് അപ്പീലിലൂടെയാണ് ജില്ലതല മത്സരത്തിനെത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.