കോഴിക്കോ​െട്ട ഫുട്​ബാൾ ആവേശം തിരിച്ചുപിടിച്ച്​ ​​െഎ ലീഗ്​

കോഴിക്കോട്: ഐ ലീഗില്‍ കേരളത്തില്‍നിന്നുള്ള ഏക ടീമായ ഗോകുലം കേരള എഫ്.സിയുടെ ആദ്യ ഹോം മാച്ചിന് കോഴിക്കോട്ട് ആവേശ വരവേൽപ്. തിങ്കളാഴ്ച രാത്രി എട്ടിന് ചെന്നൈ സിറ്റി എഫ്.സിക്കെതിരെ നടന്ന മത്സരം കാണാനെത്തിയത് 25,000ത്തോളം കാണികളാണ്. മത്സരം ആരംഭിക്കുന്നതിനുമുേമ്പ ജില്ലക്കകത്തും പുറത്തുനിന്നുമായി പതിനായിരക്കണക്കിനു ഫുട്ബാൾപ്രേമികൾ ഗാലറിയിൽ ഇരിപ്പുറപ്പിച്ചിരുന്നു. കോഴിക്കോടിനു പുറമെ മലപ്പുറം, കണ്ണൂർ, വയനാട് ജില്ലകളിൽനിന്നാണ് കൂടുതൽ പേർ എത്തിയത്. നാഗ്ജി മത്സരങ്ങൾക്കുശേഷം കോർപറേഷൻ സ്റ്റേഡിയം സാക്ഷ്യംവഹിച്ച കാണികളുെട സാന്നിധ്യമായിരുന്നു തിങ്കളാഴ്ചയിലെ മത്സരം. മത്സരസമയം രാത്രി എട്ടിനായതിനാൽ കൂടുതൽ ആളുകൾക്കെത്തിേച്ചരാനായി. സ്‌കൂള്‍--കോളജ് വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി മത്സരം കാണാന്‍ അവസരം നല്‍കിയിരുന്നതിനാൽ ആയിരക്കണക്കിനു വിദ്യാർഥികളും എത്തിയിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളുെട തിരിച്ചറിയൽ കാർഡുമായെത്തിയ വിദ്യാർഥികൾക്കാണ് സൗജന്യ പ്രവേശനം നൽകിയത്. എന്നാൽ, വരാനിരിക്കുന്ന നാലു കളികൾ രണ്ടു മണിക്കായത് ആരാധകരെ നിരാശയിലാക്കിയിട്ടുണ്ട്. ഗോകുലം കേരള എഫ്.സിയുെട ഒമ്പതു മത്സരങ്ങളാണ് കോഴിക്കോട്ട് നടക്കുന്നത്. അടുത്ത കളി ഡിസംബർ ഒമ്പതിന് ഉച്ചക്ക് രണ്ടിന് നെറോക എഫ്.സിക്കെതിരെയാണ്. ഇൗ മത്സരത്തിലേക്കുള്ള പ്രവേശനം എല്ലാവർക്കും സൗജന്യമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. കഴിഞ്ഞ ജനുവരിയിൽ നടന്ന സന്തോഷ് ട്രോഫി ദക്ഷിണ മേഖല പ്രാഥമിക മത്സരങ്ങളാണ് കോർപറേഷൻ സ്റ്റേഡിയത്തിൽ അവസാനം നടന്ന പ്രധാന ടൂർണമ​െൻറ്. എന്നാൽ, മത്സരങ്ങളിലധികവും പകൽസമയങ്ങളിലായതിനാൽ കാണികൾ വളരെ കുറവായിരുന്നു. 10,000ത്തിൽ താഴെ കാണികൾ മാത്രമാണ് സന്തോഷ് ട്രോഫിയിൽ കേരളത്തി​െൻറ മത്സരങ്ങളിൽപോലും കണ്ടത്. കോർപറേഷൻ സ്റ്റേഡിയത്തില്‍ 40,000 കാണികള്‍ക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്. കോഴിക്കോെട്ട മത്സരത്തിന് കാണികളുടെ വലിയ പിന്തുണയുണ്ടായിരുന്നെന്നും വരുന്ന മത്സരങ്ങളിലും ഇത് തുടരുമെന്നാണ് പ്രതീക്ഷയെന്നും ഗോകുലം കേരള എഫ്.സി ഭാരവാഹികൾ പറഞ്ഞു. സമൂർ നൈസാൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.