കോഴിക്കോട്: ഇൻസാറ്റ് കോരങ്ങാടിെൻറ ആഭിമുഖ്യത്തിൽ നെഹ്റു യുവകേന്ദ്ര ഇൻറർ ക്ലബ് ക്ലസ്റ്റർതല ഫുട്ബാൾ മത്സരം താമരശ്ശേരി ഗവ. ഹയർ സെക്കൻഡറി ഗ്രൗണ്ടിൽ നടന്നു. ബ്ലോക്ക് പ്രസിഡൻറ് ഏലിയമ്മ ജോർജ് ഉദ്ഘാടനം ചെയ്തു. അഷ്റഫ് കോരങ്ങാട്, അമീർ ഇൻസാറ്റ്, സഹിൽ പാവണ്ടൂർ, ഐശ്വര്യ, സാബിത്ത് മായനാട് തുടങ്ങിയവർ സംസാരിച്ചു. ജില്ല പഞ്ചായത്ത് മെംബർ നജീബ് കാന്തപുരം േട്രാഫികൾ വിതരണം ചെയ്തു. ബ്രദേഴ്സ് പുളിക്കടവ് വിന്നേഴ്സും ദിശ തേക്കുംതോട്ടം റണ്ണേഴ്സപ്പുമായി. തീയതി നീട്ടി കോഴിക്കോട്: പട്ടികജാതി വികസന വകുപ്പിെൻറ ടെക്സ്റ്റൈൽ ഡിസൈനിങ് ആൻഡ് ഓർണമെേൻറഷൻ പരിശീലന കോഴ്സിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 10വരെ ദീർഘിപ്പിച്ചതായി ജില്ല പട്ടികജാതി വികസന ഓഫിസർ അറിയിച്ചു. ഫോൺ: 04952370379. വിമുക്തഭടന്മാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു കോഴിക്കോട്: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിൽ വിമാനത്താവളങ്ങളിലെ ഇമിേഗ്രഷൻ വിഭാഗത്തിൽ ഇമിേഗ്രഷൻ അസിസ്റ്റൻറ് (ജെ.സി.ഒ പ്രായപരിധി 50 വയസ്സ്, പ്ലസ് ടു/പ്രീഡിഗ്രി) ഇമിേഗ്രഷൻ സ്റ്റാഫ് സപ്പോർട്ട് ( എൻ.സി.ഒ പ്രായപരിധി 45 വയസ്സ്, എസ്.എസ്.എൽ.സി) എന്നീ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ ഒഴിവുകളുണ്ട്. താൽപര്യമുള്ള വിമുക്തഭടന്മാർ ഡിസംബർ 15ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി കോഴിക്കോട് ജില്ല സൈനിക ക്ഷേമ ഒാഫിസിൽ അപേക്ഷ സമർപ്പിക്കണമെന്ന് ജില്ല സൈനികക്ഷേമ ഓഫിസർ അറിയിച്ചു. ഫോൺ : 0495 2771881.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.