മോഡൽ സ്​കൂളിൽ മോഷണവും മോഷ്​ടാക്കളുടെ വിളയാട്ടവും

കോഴിക്കോട്: മാനാഞ്ചിറ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ മോഷണവും മോഷ്ടാക്കളുടെ വിളയാട്ടവും. 20 ഫുട്ബാൾ, രണ്ട് മേശ, അഞ്ച് നിരീക്ഷണ കാമറ തുടങ്ങിയവയാണ് കവർന്നത്. സ്കൂളി​െൻറ അഞ്ച് ക്ലാസ് മുറികളുടെ വാതിലും ഫർണിച്ചറുകളും നിരവധി ഒാടുകളും തകർത്തിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ സ്കൂൾ തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. കവർച്ചക്കും മറ്റും ഉപയോഗിച്ച കമ്പിപ്പാര സ്കൂൾ വളപ്പിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്. കായിക ഉപകരണങ്ങൾ സൂക്ഷിക്കുന്ന മുറി കുത്തിത്തുറന്നാണ് ഫുട്ബാളുകൾ കവർന്നത്. കെമിസ്ട്രി ലാബിലെ രണ്ട് മേശകളും കവർന്നു. സ്റ്റുഡൻറ് പൊലീസ് കാഡറ്റ് റൂം കുത്തിത്തുറന്ന് അകത്തുള്ള ഫർണിച്ചറുകൾ നശിപ്പിച്ച നിലയിലാണ്. സ്കൂളി​െൻറ ഗേറ്റിന് സമീപത്തെയടക്കം കാമറകൾ ഉൗരിയെടുത്തു. നേരത്തേ സ്കൂളിന് സമീപത്തെ കാമറ കവർന്നപ്പോൾ കൗമാരക്കാര​െൻറ ദൃശ്യം പതിഞ്ഞിരുന്നു. എന്നാൽ, പൊലീസിൽ പരാതി നൽകിയിട്ടും നടപടിയൊന്നും ഉണ്ടായിട്ടില്ല. കഴിഞ്ഞ മാർച്ചിൽ സ്കൂളിലെ പ്രൊജക്ടർ, ആംപ്ലിഫയർ എന്നിവ കവർന്നിരുന്നു. ഇതിലും ടൗൺ പൊലീസ് കേസ് രജിസ്റ്റർ ചെയ്തെങ്കിലും ആരെയും പിടികൂടിയിട്ടില്ല. കഴിഞ്ഞ ദിവസമുണ്ടായ കവർച്ചക്കും അക്രമപ്രവർത്തനത്തിനും പിന്നിൽ ലഹരി മാഫിയയാണോ എന്ന് സംശയമുണ്ടെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്. തുടർച്ചയായുള്ള അക്രമപ്രവർത്തനങ്ങളാണ് ഇൗ സംശയം ജനിപ്പിക്കുന്നത്. ലക്ഷത്തിലേറെ രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത് -ഇവർ പറയുന്നു. സംഭവത്തിൽ സ്കൂൾ അധികൃതർ ടൗൺ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.