ധാവതി 2017 പ്രദർശനം സമാപിച്ചു

കോഴിക്കോട്: മണാശ്ശേരി കെ.എം.സി.ടി കോളജ് ഒാഫ് ആർക്കിടെക്ചറിലെ വിദ്യാർഥികൾ സംഘടിപ്പിച്ച അർബൻ ഡിസൈൻ എക്സിബിഷൻ -ധാവതി 2017 സമാപിച്ചു. ടൗൺഹാളിൽ നടന്ന പരിപാടി ജില്ല കലക്ടർ യു.വി. ജോസ് ഉദ്ഘാടനം ചെയ്തു. കല്ലായി പുഴ, -കനോലി കനാൽ എന്നിവ പുനരുജ്ജീവിപ്പിക്കാനുള്ള മാർഗങ്ങളെ കുറിച്ച് കോളജ് വിദ്യാർഥികൾ പ്രബന്ധം അവതരിപ്പിച്ചു. തുടർന്ന് നടന്ന പൊതുചർച്ചയിൽ ജില്ല കലക്ടർ, ആർക്കിടെക്റ്റ് എ.കെ. പ്രശാന്ത്, കെ.എസ്.ഡി.ഐ.പി സെക്രട്ടറി എ. വിശ്വനാഥൻ, കോളജ് ഡയറക്ടർ ഡോ. ജി.പി. സതീഷ്, ആർകിടെക്റ്റ് ജി. ദീപക്, ആർകിടെക്റ്റ് പ്രഭാകരൻ, മുതിർന്ന ഫോട്ടോഗ്രാഫർ പി. മുസ്തഫ എന്നിവർ പങ്കെടുത്തു. കെ.എം.സി.ടി ഗ്രൂപ് ചെയർമാൻ ഡോ. കെ. മൊയ്തു അധ്യക്ഷത വഹിച്ചു. ധാവതിയുടെ ഭാഗമായി നടന്ന ഫോട്ടോപ്രദർശനം മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഫോട്ടോഗ്രഫി മത്സരത്തിൽ വടകര സ്വദേശിയായ അനസ് മുഹമ്മദ് ബഷീർ ഒന്നാം സ്ഥാനം നേടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.