ചിറകുകൾ തരൂ, ഞങ്ങൾ ചക്രവാളങ്ങളിലേക്കു പറക്ക​െട്ട

കോഴിക്കോട്: 'ചിറകുകൾ തരൂ, ആത്മവിശ്വാസത്തി​െൻറ കരുത്തുമായി ചക്രവാളങ്ങളിലേക്കു പറക്കെട്ട ഞങ്ങൾ' എന്ന സന്ദേശവുമായി ഭിന്നശേഷിക്കാരായ വിദ്യാർഥികൾ കോഴിക്കോട് ബീച്ചിൽ നടത്തിയ ഫ്ലാഷ് മോബ് ശ്രദ്ധേയമായി. ലോക ഭിന്നശേഷി ദിനാചരണത്തി​െൻറ ഭാഗമായായിരുന്നു ഫ്ലാഷ് മോബ്. ശരിയായ പരിശീലനം ലഭിച്ചാൽ ആരുടെയും പിന്നിലല്ല ഇവരുടെ സ്ഥാനമെന്ന് അടിവരയിടുന്നതായിരുന്നു കുട്ടികളുടെ പ്രകടനം. വർണക്കാഴ്ചയുടെ സ്വാതന്ത്ര്യ ലോകം ഇൗ കുട്ടികളുടെകൂടി അവകാശമാണ്. സഹതാപമല്ല, പരിഗണനയും പകരം വെക്കാനില്ലാത്ത സ്നേഹവുമാണ് ഇവർക്കാവശ്യം. വടകര തണൽ ചാരിറ്റബ്ൾ ട്രസ്റ്റിന് കീഴിലെ സ്മൈൽ തണൽ കോഴിക്കോട് ചാപ്റ്ററാണ് പരിപാടി സംഘടിപ്പിച്ചത്. കോർപറേഷൻ ഒാഫിസ് പരിസരത്തും ഒാപൺ സ്റ്റേജിലുമായായിരുന്നു പരിപാടി. രക്ഷിതാക്കളും ബീച്ചിലെ ൈവകുന്നേര സന്ദർശകരുമടക്കം നിരവധിപേർ കാഴ്ചക്കാരായെത്തി. സ്മൈൽ തണൽ സ്കൂളിൽനിന്നുള്ള 160ഒാളം കുട്ടികൾ പെങ്കടുത്തു. പരിപാടിക്ക് തണൽ കോഴിക്കോട് ചാപ്റ്റർ ജനറൽ സെക്രട്ടറി ടി.എം. അബൂബക്കർ, സെക്രട്ടറിമാരായ സനാഥ് എടക്കര, സുബൈർ മണലൊടി, സ്മൈൽ തണൽ സ്കൂൾ അധ്യാപകർ തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.