നന്മണ്ട: സീബ്രാലൈൻ മാഞ്ഞതോെട ദുരിതത്തിലായത് കാൽനടക്കാർ. നന്മണ്ട നരിക്കുനി റോഡിൽ മൂലേംമാവ് ജങ്ഷനു സമീപത്തെ സീബ്രാലൈനാണ് മാഞ്ഞത്. ഹോമിയോ ഡിസ്പൻസറിയിലെത്തുന്ന രോഗികളും കരിയാത്തൻകാവിലേക്കുള്ള യാത്രക്കാരും ജീവൻ പണയംവെച്ചാണ് റോഡ് മുറിച്ചുകടക്കുന്നത്. സീബ്രാലൈനില്ലാത്തതിനാൽ വാഹനങ്ങളുടെ മരണപ്പാച്ചിലിനും നിയന്ത്രണമില്ലാതായി. റോഡ് മുറിച്ചു കടക്കണമെങ്കിൽ വെയിലായാലും മഴയായാലും മണിക്കൂറുകളോളം റോഡരികിൽ കാത്ത് കെട്ടിക്കിടക്കേണ്ട അവസ്ഥയാണ്. മലയോര മേഖലയിലെ യാത്രക്കാർ മെഡിക്കൽ കോളജിലേക്ക് ഇൗ എളുപ്പവഴിയെയാണ് ആശ്രയിക്കുന്നത്. മടവൂർ സി.എം മഖാമിലേക്കുള്ള തീർഥാടകരും ഇതേ പാതയിലൂടെയാണ് പോകുന്നത്. ദിനംപ്രതി നൂറുകണക്കിനു വാഹനങ്ങൾ കടന്നുപോകുന്ന റൂട്ടിലെ പ്രധാന ഭാഗത്താണ് സീബ്രാലൈൻ മങ്ങിയ നിലയിലുള്ളത്. കാൽനടക്കാർക്ക് മതിയായ സുരക്ഷ ഒരുക്കുന്നതിൽ മരാമത്ത് വകുപ്പ് മൗനം പാലിക്കുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.