കോഴിക്കോട്: ദേശീയ അന്തർദേശീയ മത്സരങ്ങളിൽ ജില്ലയെ പ്രതിനിധാനംചെയ്ത് മികച്ച വിജയം നേടിയ കായികതാരങ്ങൾക്കുള്ള ജില്ല സ്േപാർട്സ് കൗൺസിൽ കാഷ് അവാർഡ് വിതരണം ആഗസ്റ്റ് 26ന് ഇൻഡോർ സ്േറ്റഡിയത്തിൽ നടക്കും. 500 മുതൽ 14,000 രൂപവരെ മൊത്തം രണ്ടു ലക്ഷം രൂപയുടെ അവാർഡ് 60 താരങ്ങൾക്കാണ് നൽകുകയെന്ന് സ്േപാർട്സ് കൗൺസിൽ അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കൗൺസിലിെൻറ തനത് ഫണ്ടിൽനിന്ന് പണമെടുത്ത് ഇത്തരം അവാർഡ് നൽകുന്നത് കോഴിക്കോെട്ട സ്േപാർട്സ് കൗൺസിൽ മാത്രമാണ്. ജില്ലയിൽ സ്േപാർട്സ് കൗൺസിലിന് കീഴിൽ പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങളിലെ വിദ്യാർഥികളെ പെങ്കടുപ്പിച്ചുള്ള ഒാണാഘോഷ പരിപാടികളും ഇതോടൊപ്പം നടക്കും. മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജില്ല സ്േപാർട്സ് കൗൺസിൽ പ്രസിഡൻറ് കെ.ജെ. മത്തായി, സെക്രട്ടറി പ്രേമൻ തറവട്ടത്ത്, ഡിസ്ട്രിക്ട് സ്േപാർട്സ് ഒാഫിസർ എസ്. ലത എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.