നടുറോഡിൽ നായു​െട ആക്രമണം; വ്യാപാരിക്ക്​ കടിയേറ്റു

കുറ്റ്യാടി: കടയടച്ച് റോഡിലൂടെ നടക്കുകയായിരുന്ന വ്യാപാരിയെ നായ് കടിച്ചു പരിക്കേൽപിച്ചു. വയനാട് റോഡിലെ കോട്ടൻ ഹൗസ് ഉടമ കോഴിക്കോട് പുതിയങ്ങാടി സമീറിനാണ് (48) ചൊവ്വാഴ്ച രാത്രി ഒമ്പതരക്ക് കടിയേറ്റത്. റോഡരികിൽ നിർത്തിയിട്ട ബൈെക്കടുക്കാൻ ശ്രമിക്കുന്നതിനിടയിൽ മറുകരയിൽനിന്ന് നായ് ഓടിവന്ന് കാലിൽ കടിക്കുകയായിരുന്നു. കാൽവെണ്ണ കടിച്ചുകീറിയ ശേഷം ഓടിമറഞ്ഞ നായയെ കണ്ടെത്താനായിട്ടില്ല. സമീറിനെ കുറ്റ്യാടി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ പേവിഷത്തിന് മരുന്നില്ലാത്തതിനാൽ പ്രഥമ ചികിത്സക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വയനാട് റോഡിലടക്കം ടൗണിൽ തെരുവുനായ്ക്കളുടെ വിളയാട്ടമാണ്. മാത്സ്യ, മാംസ മാർക്കറ്റിൽനിന്നും മറ്റും ഭക്ഷണം കിട്ടുന്ന ഇവ താവളമടിക്കുന്നത് പീടിക കോലായകളിലാണ്. രാത്രിയിൽ ഇവയുടെ കുരയും ബഹളവും കാരണം ആളുകൾക്ക് വഴിനടക്കാൻ പേടിയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.