യോഗയിൽ നൃത്തച്ചുവടുകളുമായി സ്പന്ദനം

കോഴിക്കോട്: പ്രകൃതിയോടിണങ്ങി ജീവിക്കുക എന്ന സന്ദേശമുയർത്തി യോഗപൂർണിമ യോഗ റിസർച് സ​െൻറർ ആൻഡ് ചാരിറ്റബ്ൾ ട്രസ്റ്റി​െൻറ നേതൃത്വത്തിൽ യോഗ സംയോജിപ്പിച്ച നൃത്തസംഗീതശിൽപം അരങ്ങേറി. സ്പന്ദനം എന്ന പേരിൽ മലബാർ ക്രിസ്ത്യൻ കോളജിലെ എൻ.എസ്.എസ് യൂനിറ്റിലെ 16 പേരാണ് അവതരിപ്പിച്ചത്. 20 മിനിറ്റ് ദൈർഘ്യമുള്ളതായിരുന്നു സംഗീതശിൽപം. ടൗൺഹാളിൽ നടന്ന പരിപാടി വന്യജീവി ഫോട്ടോഗ്രാഫർ എൻ.എ. നസീർ ഉദ്ഘാടനം ചെയ്തു. ക്രിസ്ത്യൻ കോളജ് പ്രിൻസിപ്പൽ ഡോ. ഗോഡ്്വിൻ സാമ്രാജ് അധ്യക്ഷത വഹിച്ചു. ഡോ.എ. അച്യുതൻ, എൻ. വിജയരാഘവൻ, ഉണ്ണിരാമൻ, രാഹുൽ, പി.ടി. ജയദേവൻ, പി.എൻ.വി. പണിക്കർ, ശ്യാമ എന്നിവർ സംസാരിച്ചു. ഷബീർ ചീക്കിലോട് സ്വാഗതവും രാജഗോപാൽ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.