ആരോഗ്യമന്ത്രിയു​ടെ രാജി ആവശ്യപ്പെട്ട്​ യൂത്ത് ലീഗ് പ്രകടനം

കോഴിക്കോട്: മന്ത്രി പദവി ദുരുപയോഗം ചെയ്തെന്ന് ഹൈകോടതി കണ്ടെത്തിയ സാഹചര്യത്തിൽ ആരോഗ്യ മന്ത്രി കെ.കെ. ശൈലജക്ക് ഒരു നിമിഷംപോലും മന്ത്രിസ്ഥാനത്ത് തുടരാൻ അർഹതയില്ലെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് പറഞ്ഞു. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് ലീഗ് പ്രവർത്തകർ കോഴിക്കോട് നടത്തിയ പ്രകടനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പ്രകടനത്തിന് സംസ്ഥാന സെക്രട്ടറിമാരായ പി.ജി. മുഹമ്മദ്, ആഷിഖ് ചെലവൂർ, വി.വി. മുഹമ്മദലി, മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ല പ്രസിഡൻറ് സാജിദ് നടുവണ്ണൂർ, ജനറൽ സെക്രട്ടറി കെ.കെ. നവാസ് തുടങ്ങിയവർ നേതൃത്വം നൽകി. photo myl prakadanam kozhikode 23.08.jpg മന്ത്രി കെ.കെ. ശൈലജ ടീച്ചർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത്ലീഗ് പ്രവർത്തകർ കോഴിക്കോട് നടത്തിയ പ്രകടനം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.