കോഴിക്കോട്: അഖിലേന്ത്യ സഹകരണ വാരാഘോഷത്തിെൻറ സംസ്ഥാനതല ഉദ്ഘാടനം നവംബറില്‍ കോഴിക്കോട് നടത്തുമെന്ന് സംഘാടകസമിതി കോര്‍ കമ്മിറ്റി ചെയര്‍മാന്‍ എം. ഭാസ്‌കരന്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. 14 മുതല്‍ 20 വരെയാണ് വാരാചരണം. നവംബർ 14ന് ടാഗോര്‍ ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വാരാഘോഷത്തിെൻറ സ്വാഗതസംഘം രൂപവത്കരണ യോഗം ആഗസ്റ്റ് 28ന് വൈകീട്ട് മൂന്നിന് കണ്ടംകുളം ജയ ഓഡിറ്റോറിയത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി ടി.പി രാമകൃഷ്ണന്‍ മുഖ്യാതിഥിയാകും. സമ്മേളനത്തിെൻറ ഭാഗമായി സഹകരണപ്രസ്ഥാനം നേരിടുന്ന വെല്ലുവിളികള്‍, സഹകരണസാധ്യതകള്‍ തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച നടത്തും. വാർത്തസമ്മേളനത്തില്‍ ജോയൻറ് രജിസ്ട്രാര്‍ പി.കെ. പുരുഷോത്തമന്‍, ഹരീഷ് കുമാര്‍, പി.കെ. സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.