ബാലന്‍ കെ. നായര്‍ അനുസ്മരണം 26ന്

കോഴിക്കോട്: അശോകപുരം മാര്‍ക്‌സ്, ഏംഗല്‍സ് ഭവ​െൻറ ആഭിമുഖ്യത്തിൽ ടൗണ്‍ഹാളില്‍ നടത്തും. വൈകീട്ട് ആറിന് മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ബാലന്‍ കെ. നായരുടെ 17-ാം ചരമവാര്‍ഷികത്തി​െൻറ ഭാഗമായാണ് അനുസ്മരണ സമ്മേളനം. നടന്‍ മധു, സംവിധായകന്‍ ഹരിഹരൻ, പി.വി. ഗംഗാധരൻ, സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ടി.പി. ദാസൻ തുടങ്ങിയവര്‍ അനുസ്മരണ പരിപാടിയിൽ പെങ്കടുക്കും. തുടര്‍ന്ന് സുനില്‍ കളത്താര്‍ രചനയും സംവിധാനവും നിര്‍വഹിച്ച 'ബസ് സ്റ്റോപ്' എന്ന നാടകം അരങ്ങേറും. വാർത്തസമ്മേളനത്തില്‍ സംഘാടകസമിതി ഭാരവാഹികളായ വിത്സണ്‍ സാമുവൽ, വി.പി. രതീഷ് കുമാർ, കെ. ശിവദാസൻ, ദിനേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.