ശൈലജയുടെ 'രാജി'യിൽ കുരുങ്ങി; കൗൺസിൽ തുടങ്ങുംമുമ്പ് മുടങ്ങി

കോഴിക്കോട്: ആരോഗ്യമന്ത്രി കെ.െക. ശൈലജയുടെ രാജിയാവശ്യപ്പെട്ട് കോർപറേഷൻ കൗൺസിൽ യോഗത്തിൽ നാടകീയ സംഭവങ്ങൾ. കൗൺസിൽ തുടങ്ങി മിനിറ്റുകൾക്കകം പ്രതിപക്ഷം പ്രതിഷേധിച്ചിറങ്ങിയതോടെ മുടങ്ങുകയായിരുന്നു. വൈകീട്ട് മൂന്നിനാണ് കൗൺസിൽ തുടങ്ങിയത്. നടപടിക്രമങ്ങൾ തുടങ്ങുംമുമ്പ് ആരോഗ്യമന്ത്രി കെ.കെ. ശൈലജ രാജിവെക്കണമെന്നും അല്ലാത്തപക്ഷം അവരെ പുറത്താക്കാൻ മുഖ്യമന്ത്രി തയാറാവണമെന്നും ആവശ്യപ്പെട്ട് ‍പ്രതിപക്ഷ കൗൺസിലർ പി. കിഷൻചന്ദ് പ്രമേയത്തിനനുമതി തേടുകയായിരുന്നു. എന്നാൽ, കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തെക്കുറിച്ച് ചർച്ച ചെയ്യാനാവില്ലെന്ന് കൗൺസിൽ അധ്യക്ഷപദവിയിലിരുന്ന ഡെപ്യൂട്ടി മേയർ മീര ദർശക് അറിയിച്ചു. ഇതോടെ പ്രതിപക്ഷ അംഗങ്ങൾ എതിർപ്പും ബഹളവുമായി ഡെപ്യൂട്ടിമേയറുടെ ഡയസിനു ചുറ്റും നിലയുറപ്പിക്കുകയും ഉപരോധം തുടങ്ങുകയും ചെയ്തു. 'ശൈലജ ടീച്ചർ ഗോബാക്ക്' എന്നുതുടങ്ങിയ മുദ്രാവാക്യങ്ങളുമായാണ് ഇവർ ഉപരോധിച്ചത്. ഇതോടെ ഡെപ്യൂട്ടി മേയറെ സംരക്ഷിക്കുന്നതിനായി ഭരണപക്ഷവും രംഗത്തെത്തി. മിനിറ്റുകളോളം സമ്മർദത്തിലായ മീര ദർശക് കൗൺസിലിൽ ചർച്ച ചെയ്യാനിരുന്ന 90 അജണ്ടകൾ മുൻപിൻ നോക്കാതെ പാസാക്കിയതായും കൗൺസിൽ പിരിച്ചുവിട്ടതായും അറിയിച്ചു. തുടർന്ന് പ്രതിപക്ഷം പ്രതിഷേധപ്രകടനമായി ഒരു വഴിക്കും, ലാവലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെ ഹൈകോടതി കുറ്റവിമുക്തനാക്കിയതിൽ ആഹ്ലാദപ്രകടനവുമായി ഭരണപക്ഷം മറ്റൊരുവഴിക്കും പുറത്തേക്കിറങ്ങി. പത്ത് മിനിറ്റിനുള്ളിലാണ് ഇതെല്ലാം അരങ്ങേറിയത്. *പാസാക്കിയ പ്രധാന അജണ്ടകൾ കോഴിക്കോട്: കോർപറേഷനു കീഴിലെ വികസന കാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യേണ്ടുന്ന കൗൺസിൽ യോഗത്തിൽ ആരോഗ്യമന്ത്രിയുടെ പേരു പറഞ്ഞ് ബഹളമയമായതോടെ ഡെപ്യൂട്ടി മേയർക്ക് ഒറ്റയടിക്ക് പാസാക്കേണ്ടിവന്നത് 90 അജണ്ടകൾ. യോഗത്തിൽ ചർച്ച ചെയ്യുകയും ആവശ്യമെങ്കിൽ തുടർനടപടികൾക്കായി മാറ്റിവെക്കുകയും ചെയ്യേണ്ട അജണ്ടകളാണ് ഇതിലേറെയും. *കല്ലുത്താൻകടവ് ചേരി നിർമാർജനത്തി​െൻറ ഭാഗമായി കോളനി നിവാസികൾക്കായി നിർമിക്കുന്ന റെസിഡൻഷ്യൽ ഫ്ലാറ്റിെനാപ്പമുള്ള ഫ്രൂട്ട്സ് ആൻഡ് വെജിറ്റബ്ൾ മാർക്കറ്റി​െൻറ സാങ്കേതികക്കുരുക്ക് പരിഹരിക്കുന്നതിനുള്ള അജണ്ട. *കോർപറേഷനു കീഴിലെ ആനക്കുളം സാംസ്കാരിക നിലയത്തിലെ മുറികളും ഹാളുകളും ഉപയോഗിക്കുന്നതിനായി ഉപഭോക്താക്കൾക്കുള്ള നിബന്ധനകളെ സംബന്ധിച്ച് *കല്ലായിപ്പുഴ പുറമ്പോക്ക് ൈകയേറ്റം ഒഴിപ്പിക്കുന്നതിനുള്ള ചെലവുകൾ കോർപറേഷൻ വഹിക്കുന്നതിനുള്ള ശിപാർശ. *കോർപറേഷൻ ഓഫിസിെല ബയോമെട്രിക് പഞ്ചിങ്ങിനുള്ള കെൽട്രോണി​െൻറ ചെലവ് പരിഗണിക്കുന്നതിനുള്ള അജണ്ട.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.