പൊലീസിന് നേരെ കല്ലേറ് നിലമ്പൂര്‍: പി.വി. അന്‍വര്‍ എം.എൽ.എയുടെ ഉടമസ്ഥതയിൽ കക്കാടംപൊയിലിലുള്ള വാട്ടര്‍ തീം പാര്‍ക്കിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ‍്യപ്പെട്ട് കോൺഗ്രസ് നിലമ്പൂർ മണ്ഡലം കമ്മിറ്റിയുടെ പേരിൽ നിലമ്പൂർ ഡിവിഷനൽ ഫോറസ്റ്റ് ഓഫിസിലേക്ക് മാർച്ച് നടത്തി. ആയിരത്തോളം പേർ പങ്കെടുത്ത പ്രകടനം പൊലീസ് സ്റ്റേഷന് സമീപം പെരിന്തൽമണ്ണ ഡിവൈ.എസ്.പി പി. മോഹനചന്ദ്രെൻറ നേതൃത്വത്തിൽ തടഞ്ഞു. ബാരിക്കേഡ് മറികടക്കാനുള്ള ശ്രമം തടഞ്ഞതോടെ പൊലീസിനു നേരെ കല്ലേറുണ്ടായി. മാർച്ചിെൻറ തുടക്കത്തിലും സമരം അവസാനിപ്പിച്ച ശേഷവുമാണ് കല്ലേറുണ്ടായത്. വണ്ടൂർ സി.ഐ ജോൺസൺ ഉൾെപ്പടെ പൊലീസുകാർക്ക് കല്ലേറ് കൊണ്ടെങ്കിലും പരിക്കൊന്നുമില്ല. ബാരിക്കേഡ് കടക്കാനുള്ള ശ്രമത്തിനിടെ ഫെഡറൽ ബാങ്കിെൻറ ഇരുമ്പുമതിൽ തകർന്നുവീണു. പൊലീസ് രണ്ട് തവണ ഗ്രനേഡ് പ്രയോഗിക്കാൻ ശ്രമം നടത്തിയെങ്കിലും പെരിന്തൽമണ്ണ ഡിവൈ.എസ്.പി എം.പി. മോഹനചന്ദ്രൻ വിലക്കി. നിലമ്പൂർ സി.ഐ കെ.എം. ബിജു, വണ്ടൂർ സി.ഐ എ.ജെ. ജോൺസൺ, എടക്കര സി.ഐ അബ്ദുൽ ബഷീർ എന്നിവരുടെ നേതൃത്വത്തിലാണ് പൊലീസ് സ്ഥലത്തുണ്ടായിരുന്നത്. പൊലീസ് സംയമനം പാലിച്ചതിനാൽ ലാത്തിച്ചാർജ് ഉൾെപ്പടെയുള്ള അനിഷ്ട സംഭവങ്ങൾ ഒഴിവായി. സമരം കോഴിക്കോട് ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. നിയമലംഘനം നടത്തി പരിസ്ഥിതിയെ തകർക്കുകയല്ല ജനപ്രതിനിധി ചെയ്യേണ്ടതെന്നും പരിസ്ഥിതിയെ തകർക്കുന്ന സർക്കാറായി സംസ്ഥാന സർക്കാർ മാറിയെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം ഡി.സി.സി പ്രസിഡൻറ് വി.വി. പ്രകാശ് അധ‍്യക്ഷത വഹിച്ചു. പി.വി. അൻവർ എം.എൽ.എയുടെ വാട്ടർ തീം പാർക്കിനെതിരെ നടപടിയാവശ‍്യപ്പെട്ട് നിലമ്പൂരിൽ കോൺഗ്രസ് നടത്തിയ മാർച്ച് പൊലീസ് തടയുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.