ലാവലിൻ: സി.ബി.ഐ സുപ്രീംകോടതിയെ സമീപിക്കണം -ആർ.എം.പി.െഎ കോഴിക്കോട്: ലാവലിൻ കേസിൽ പിണറായി വിജയനെ കുറ്റമുക്തനാക്കിയ ഹൈകോടതിവിധി രാഷ്ട്രീയ അഴിമതിക്കെതിരായ സമരത്തിന് കനത്ത തിരിച്ചടിയാണെന്നും സി.ബി.ഐ സുപ്രീംകോടതിയെ സമീപിക്കണമെന്നും ആർ.എം.പി.ഐ സംസ്ഥാന സെക്രേട്ടറിയറ്റ് പ്രസ്താവിച്ചു. ഉദ്യോഗസ്ഥർക്കെതിരെ വിചാരണ തുടരാം എന്നത് അഴിമതി നടന്നു എന്നത് ഉറപ്പുവരുത്തുകയാണ്. ലാവലിൻ കമ്പനിയുമായി നിയമവിരുദ്ധകരാർ ഒപ്പിട്ട മന്ത്രിയായിരുന്ന പിണറായിക്ക് ബന്ധമിെല്ലന്ന വിധി ആശ്ചര്യപ്പെടുത്തുകയാണെന്നും ആർ.എം.പി.ഐ സംസ്ഥാന സെക്രട്ടറി എൻ.വേണു, ചെയർമാൻ ടി.എൽ. സന്തോഷ് എന്നിവർ പ്രസ്താവനയിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.