ആൾക്കൂട്ട വർഗീയതക്ക് കടിഞ്ഞാണിടണം -െഎ.എസ്.എം കോഴിക്കോട്: ഭരണഘടന ഉറപ്പ് നൽകുന്ന ആശയപ്രചാരണ സ്വാതന്ത്ര്യം തടയുന്ന ആൾക്കൂട്ട ഭീകരതക്ക് കടിഞ്ഞാണിടാൻ സർക്കാർ ആർജവം കാണിക്കണമെന്ന് െഎ.എസ്.എം ആവശ്യപ്പെട്ടു. പറവൂരിൽ ഇസ്ലാമിക പ്രബോധകർക്കുനേരെ നടന്ന ആൾക്കൂട്ട ആക്രമണെത്തക്കുറിച്ച് വിശദമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം. മതപ്രബോധനത്തെ വിവേകത്തോടെ കാണാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും കിഡ്സൺ കോർണറിൽ സംഘടിപ്പിച്ച െഎ.എസ്.എം കോഴിക്കോട് സൗത്ത് ജില്ല പ്രതിഷേധ സംഗമം ആവശ്യപ്പെട്ടു. ഡോ. എ.െഎ. അബ്ദുൽ മജീദ് സ്വലാഹി, ഡോ. ജാബിർ അമാനി, എ. അഹമ്മദ് നിസാർ, പി.സി. അബൂബക്കർ കൊടിയത്തൂർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.