കോഴിക്കോട്: സിനിമയില്‍ അരനൂറ്റാണ്ട് പിന്നിടുന്ന സംവിധായകന്‍ ഹരിഹരനെ ഓള്‍ ഇന്ത്യ മലയാളി അസോസിയേഷെൻറ(എയ്മ) നേതൃത്വത്തില്‍ ആദരിക്കുന്നു. 25, 26, 27 തീയതികളില്‍ കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിലും സ്വപ്നനഗരിയിലുമായാണ് 'സുവര്‍ണഹരിഹരം' പരിപാടി സംഘടിപ്പിക്കുന്നതെന്ന് എയ്മ ഭാരവാഹികള്‍ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. പരിപാടിയുടെ ഭാഗമായി 25ന് രാവിലെ 9.30-ന് നളന്ദ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന സെമിനാര്‍ ഷാജി എന്‍. കരുണ്‍ ഉദ്ഘാടനം ചെയ്യും. മലയാള സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍, മാധ്യമപ്രവര്‍ത്തകന്‍ രവിമേനോന്‍, ചലച്ചിത്ര നിരൂപകന്‍ എ. സഹദേവന്‍, മങ്കൊമ്പ് ഗോപാലകൃഷ്ണന്‍, ഡോ. ആര്‍.വി. ദിവാകരന്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുക്കും. 26ന് ഹരിഹരന്‍ ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ചലച്ചിത്രോത്സവം നടന്‍ മധു ഉദ്ഘാടനം ചെയ്യും. ഭൂമിദേവി പുഷ്പിണിയായി, ശരപഞ്ജരം, സര്‍ഗം, പഴശ്ശിരാജ എന്നീ ഹരിഹരന്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. 27ന് വൈകീട്ട് ആറിന് സ്വപ്നനഗരിയില്‍ സംസ്‌കാരികസമ്മേളനത്തിന്എം.ടി. വാസുദേവന്‍ നായര്‍ തിരിതെളിക്കും. ചടങ്ങില്‍ ഹരിഹരനെ സംവിധായകന്‍ ശ്യാം െബനഗല്‍ ആദരിക്കും. തുടര്‍ന്ന് ഇളയരാജ, പി. ജയചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഹരിഹരന്‍ സിനിമകളിലെ ഗാനങ്ങള്‍ അവതരിപ്പിക്കും. വാണി ജയറാം, വിജയ് യേശുദാസ്, ഉണ്ണിമേനോന്‍, മനോജ് കെ. ജയന്‍, മധുബാലകൃഷ്ണന്‍, സിത്താര, മഞ്ജരി തുടങ്ങി ചലച്ചിത്ര പിന്നണിഗായകര്‍ പങ്കെടുക്കും. ഹരിഹരന്‍ സിനിമകളിലെ ഗാനങ്ങളുടെ നൃത്താവിഷ്‌കാരങ്ങള്‍ക്ക് വിനീത്, ലക്ഷ്മി ഗോപാലസ്വാമി, രമ്യാനമ്പീശന്‍ , ഷംന കാസിം എന്നിവര്‍ നേതൃത്വം നല്‍കും. ടിനി ടോം, സുരഭിലക്ഷ്മി, വിനോദ്‌കോവൂര്‍ എന്നിവർ നയിക്കുന്ന ഹാസ്യ പരിപാടികളും ഉണ്ടാവും. വി.എം. വിനുവാണ് പരിപാടിയുടെ സംവിധായകന്‍ . സ്വപ്നനഗരിയില്‍ നടക്കുന്ന പരിപാടിയിലേക്ക് പാസ് മുഖേനയാണ് പ്രവേശനം അനുവദിക്കുന്നതെന്നും സംഘാടകര്‍ അറിയിച്ചു. വാർത്തസമ്മേളനത്തിൽ പി.വി. ഗംഗാധരന്‍, വി.എം. വിനു, പ്രദീപ്ഹുഡിനോ, എ.കെ. പ്രശാന്ത്, രവീന്ദ്രന്‍ പൊയിലൂര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.