അറബിവിഭാഗം പൂർവവിദ്യാർഥി സംഗമം: സംഘാടകസമിതി യോഗം

കോഴിക്കോട്: കാലിക്കറ്റ് യൂനിവേഴ്സിറ്റി സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 2017 ഒക്ടോബർ എട്ടിന് അറബിവിഭാഗം പൂർവവിദ്യാർഥി സംഘടന സമ്പൂർണസമ്മേളനം സംഘടിപ്പിക്കുന്നു. പ്രസ്തുത സംഗമത്തി​െൻറ സംഘാടകസമിതിയോഗം ചേർന്നു. ഡോ. അലി നൗഫൽ. കെ (ജനറൽ കൺവീനർ), ഡോ. മുഹമ്മദ് ഹനീഫ (ജോ.കൺവീനർ), ഡോ. അബ്ബാസ്. കെ.പി (കൺവീനർ, ഫിനാൻസ്) എന്നിവരടങ്ങുന്ന അഡ്ഹോക് കമ്മിറ്റി നിലവിൽ വന്നു. വകുപ്പ് മേധാവി ഡോ.എ.ബി. മൊയ്തീൻകുട്ടി അധ്യക്ഷത വഹിച്ചു. ഡോ.ഇ.അബ്ദുൽ മജീദ് സ്വാഗതം പറഞ്ഞു. കൂടുതൽ വിവരങ്ങൾക്കും രജിസ്േട്രഷനും ഫോൺ നമ്പർ: 9446729866, 9846532274.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.