മുക്കം: തോട്ടങ്ങളിൽ അടയ്ക്ക വിളവെടുപ്പ് സീസൺ തുടങ്ങിയെങ്കിലും വേണ്ടത്ര വിലയില്ലാത്തത് കർഷകരെ വലക്കുന്നു. പറിച്ചെടുത്ത് വിപണിയിലെത്തിച്ച പഴുത്ത അടയ്ക്കക്ക് കിലോഗ്രാമിന് 34 രൂപയും അതേസമയം പച്ച അടയ്ക്കയായ കോറയ്ക്ക് 35 രൂപയുമാണ് കർഷകർക്ക് ലഭിക്കുന്നത്. നേരേത്ത പഴുത്ത അടയ്ക്കക്ക് 60 മുതൽ 90 രൂപ വരെ ലഭിച്ചിരുന്നു. നല്ല വില ലഭിച്ചതിനാൽ പലരും വയലുകൾ നികത്തി കമുക് തൈകൾ നട്ടിരുന്നു. ഇക്കുറി മഹാളിരോഗം ബാധിച്ചിട്ടില്ലാത്തതിനാൽ അടയ്ക്കക്ക് വിപണിയിൽ നല്ല വില ലഭിക്കുമെന്ന് കർഷകർ പ്രതീക്ഷിച്ചിരുന്നു. െസപ്റ്റംബർ രണ്ടാം വാരത്തോടെ വിളവെടുപ്പുകൂടുതൽ കാര്യക്ഷമമാകുമെന്നാണ് കണക്കുകൂട്ടൽ. പച്ച അടയ്ക്ക കോറയും പഴുത്തതും തമ്മിൽ ഒരു രൂപയുടെ വ്യത്യാസമാണുള്ളത്. കോറ അടയ്ക്കകൾ മംഗലാപുരത്തേക്കാണ് പ്രധാനമായും കയറ്റിഅയക്കുന്നത്. അടയ്ക്ക പറിച്ചെടുക്കുന്നതിന് കമുകൊന്നിന് 15 രൂപ നൽകണം. ദിവസക്കൂലിയായി 1200 രൂപ മുതൽ 1500 രൂപ വരെയും നൽകണം. വിലയില്ലാത്തതും കൂലിവർധനയും അടയ്ക്ക കർഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.