ഫറോക്ക്: ജി.എസ്.ടിയുമായി ബന്ധപ്പെട്ട് കേരളത്തിലെ ഗവ.കരാറുകാർ അനുഭവിക്കുന്നത് വൻ പ്രതിസന്ധി. നിലവിൽ കരാറുകാർ നാലു ശതമാനം നികുതിയാണ് നൽകി വരുന്നത്. ജി.എസ്.ടിയിലേക്ക് വന്നപ്പാൾ 18 ശതമാനം നികുതി നൽകേണ്ട സ്ഥിതിയാണ് ഉള്ളത്. വർധിച്ച നികുതി ശതമാനം ഷെഡ്യൂളുകളിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കോൺട്രാക്ടേഴ്സ് കോ -ഓഡിനേഷൻ സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വർധിച്ച നികുതി ഷെഡ്യൂളുകളിൽ ഉൾപ്പെടുത്താനുള്ള നിർദേശങ്ങൾ ഉദ്യോഗസ്ഥർക്ക് സർക്കാർ ഇതുവരെ നൽകിയിട്ടില്ല. ഇതിനു പരിഹാരം ഉണ്ടായില്ലങ്കിൽ ശക്തമായ സമരപരിപാടികൾ നടത്തുമെന്ന് കോ- ഓഡിനേഷൻ കമ്മിറ്റി മുന്നറിയിപ്പു നൽകി. പ്രതിഷേധത്തിെൻറ ഭാഗമായി ബുധനാഴ്ച ഫറോക്ക് മുനിസിപ്പാലിറ്റിയിൽ നടക്കേണ്ടിയിരുന്ന ടെൻഡർ നടപടികൾ കരാറുകാർ ബഹിഷ്കരിച്ചു. ആവശ്യങ്ങളടങ്ങിയ നിവേദനം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും ഭരണകർത്താക്കൾക്കും നൽകി. മാളിയേക്കൽ മുഹമ്മദ്, കബീർ കല്ലംപാറ, രാജേഷ്, പി. മുസ്തഫ, ടി. സൈതലവി, സി. നിസാർ, വി.കെ. അബ്ദുറഹിമാൻ, ഷിജിൽ രാജ്, കെ. മനോജ്, പി.എം. അബ്ദുൽ ലത്തീഫ്, സി. രാജൻ, അബ്ദുൽ അസീം, എ.കെ. ഇസ്മായീൽ, ടി. ഹരിദാസൻ, പി. ആലി, പി.കെ. നസീർ, ടി. മുഹമ്മദ്, കെ.വി. കോയ മൊയ്തീൻകുട്ടി, വി. മൊയ്തീൻ കുട്ടി, സുധാകരൻ എന്നിവർ ഫറോക്കിലെ സമരപരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.