തോട്ടിൽ വീണ എട്ടുവയസ്സുകാരിയെ രക്ഷിച്ച ഹോട്ടലുടമയെ അനുമോദിച്ചു

ഫറോക്ക്: വെള്ളം നിറഞ്ഞൊഴുകുന്ന തോട്ടിൽ വീണ എട്ടുവയസ്സുകാരിയെ രക്ഷപ്പെടുത്തിയ ഹോട്ടലുടമയെ പൗരാവലി അനുമോദിച്ചു. സമീപത്തെ സെൻട്രൽ ഹോട്ടൽ ഉടമ എൻ. ഷിഹാബാണ് കുട്ടിയെ രക്ഷിച്ചത്. രാമനാട്ടുകര ബൈപാസിനു സമീപത്തെ മാരാത്തുതാഴത്തെ കനാലിലാണ് ചൊവ്വാഴ്ച വൈകീട്ട് പാറമ്മൽ എ.എൽ.പി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർഥിനി നിയ (എട്ട്) വീണത്. രാമനാട്ടുകര നഗരസഭ അധ്യക്ഷൻ വാഴയിൽ ബാലകൃഷ്‌ണൻ ഷിഹാബിനെ പൊന്നാടയണിയിച്ചു. പറമ്പൻ ബഷീർ, പറമ്പൻ ബാപ്പുട്ടി ഹാജി, വാസു കൊല്ലിയേടത്ത്, കെ.സി. രവീന്ദ്രനാഥ്‌, പി. മുസ്തഫ എന്നിവർ സംസാരിച്ചു. സ്കൂൾ വിട്ട് ബൈപാസിൽ ഓട്ടോ ഇറങ്ങി വീട്ടിലേക്കു വരുന്ന വഴി ഹോട്ടലിനു പിന്നിലൂടെ ഒഴുകുന്ന കനാലിലേക്കാണ് കുട്ടി കാൽതെറ്റി വീണത്. ഹോട്ടലിനു പിന്നിൽ വാഹനം കേടായതിനെ തുടർന്ന് പരിശോധിക്കുന്നതിനിടെയാണ് ഹോട്ടൽ ഉടമ ഷിഹാബ് കുട്ടി വീഴുന്നത് കണ്ടത്. ഉടൻതന്നെ ഇദ്ദേഹം ഓടിയെത്തി തോട്ടിലേക്ക് ചാടുകയായിരുന്നു. അപ്പോഴേക്കും കുട്ടി വെള്ളത്തിലൂടെ ഒഴുക്കിൽപെട്ട് മുങ്ങിത്താഴുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.