ഓണം വാരാഘോഷം: ​െറസിഡൻറ്​സ്​ കലോത്സവം സെപ്​റ്റംബർ ഒന്നുമുതൽ

കോഴിക്കോട്: ടൂറിസം വകുപ്പി​െൻറയും ഡി.ടി.പി.സിയുെടയും ആഭിമുഖ്യത്തിൽ നടക്കുന്ന ഓണം വാരാഘോഷത്തി​െൻറ ഭാഗമായി െറസിഡൻറ്സ് അസോസിയേഷനുകളെ പങ്കെടുപ്പിച്ച് സെപ്റ്റംബർ ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ െറസിഡൻറ്സ് കലോത്സവം സംഘടിപ്പിക്കുന്നു. പൂക്കളം, തിരുവാതിരകളി, നാടോടിനൃത്തം, ഒപ്പന, നാടൻ പാട്ട്, ദേശഭക്തിഗാനം തുടങ്ങിയ ഇനങ്ങളിലാണ് മത്സരം. വിജയികൾക്ക് കാഷ് അവാർഡ് നൽകും. പങ്കെടുക്കാനാഗ്രഹിക്കുന്ന െറസിഡൻറ്സ് അസോസിയേഷനുകൾ ആഗസ്റ്റ് 28ന് വൈകീട്ട് അഞ്ച് മണിക്ക് മുമ്പ് അതത് വാർഡ് കൗൺസിലർ മുഖേന അപേക്ഷിക്കേണ്ടതാണ്. ഫോൺ : 9400644978, 9447635616. ജില്ലപഞ്ചായത്ത് സ്നേഹപ്പൂക്കളം ആഗസ്റ്റ് 30ന് കോഴിക്കോട്: ജില്ലയിലെ 91 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ പങ്കെടുപ്പിച്ച് ജില്ല പഞ്ചായത്ത് ഓണത്തോടനുബന്ധിച്ച് മെഗാ സ്നേഹപ്പൂക്കള മത്സരം സംഘടിപ്പിക്കുന്നു. കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ആസൂത്രണസമിതിയുടെ പുതിയ കെട്ടിടത്തിൽ മതസൗഹാർദം, സാഹോദര്യം, മതനിരപേക്ഷത എന്നീ സന്ദേശങ്ങളുയർത്തി 91 പൂക്കളങ്ങൾ ഒരുക്കുകയാണു ലക്ഷ്യം. മികച്ച മൂന്ന് പൂക്കളങ്ങൾക്ക് സമ്മാനങ്ങൾ നൽകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.