മഴയിൽ വീടി​െൻറ മേൽക്കൂര തകർന്നു

ഒാമശ്ശേരി: പെരിവില്ലി ചുണ്ടക്കുന്ന് മയിലോത്ത് ഏലിയാമ്മയുടെ വീട് കനത്ത മഴയിൽ തകർന്നു. ഒാടിട്ട മേൽക്കൂരയാണ് നിലംപതിച്ചത്. ആറ് വർഷം മുമ്പ് ഭർത്താവ് ഏലിയാസ് മരണപ്പെട്ടതോടെ ഏലിയാമ്മ ഒറ്റക്കാണ് വീട്ടിൽ താമസം. മേൽക്കൂര തകർന്ന സമയത്ത് മകളുടെ മകൾ ശരണ്യയും വീട്ടിലുണ്ടായിരുന്നു. ഉറങ്ങാതിരുന്നതിനാൽ വലിയൊരു ദുരന്തത്തിൽനിന്നും രക്ഷനേടാൻ കഴിഞ്ഞതിന് ദൈവത്തോട് നന്ദി പറയുകയാണ് ഏലിയാമ്മയും ശരണ്യയും. മേൽക്കൂര തകർന്നതോടെ വീടി​െൻറ ചുമരും അടിത്തറയും അപകടകരമായ അവസ്ഥയിലാണ്. വീട്ടുപകരണങ്ങളടക്കം പൂർണമായും നശിച്ചിട്ടുണ്ട്. കിടന്നുറങ്ങാൻ ഉറപ്പുള്ള ചെറിയൊരു വീടെങ്കിലും സാധ്യമാകുമോ എന്ന ആധിയിലാണ് എഴുപത്തിയെട്ട് കഴിഞ്ഞ ഏലിയാമ്മ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.