കോഴിക്കോടി​​െൻറ ആതിഥ്യമറിഞ്ഞ്​ തൊഴിലാളികൾ

കോഴിക്കോട്: മിഠായിത്തെരുവ് നവീകരണത്തിനായി പ്രവർത്തിച്ച തൊഴിലാളികൾക്ക് വ്യാപാരികളുടെ സ്േനഹ വിരുന്ന്. നവീകരണം ഏറെക്കുറെ പൂർത്തിയാക്കി ഭൂരിപക്ഷം തൊഴിലാളികളും നാട്ടിലേക്ക് പോകാനിരിക്കെയാണ് വ്യാപാരികളുടെ സ്േനഹ വിരുന്ന്. പഴയ മലബാർ മാൻഷ്യൻ ഹാളിലൊരുക്കിയ വിരുന്നിൽ ജില്ലകലക്ടർ യു.വി. ജോസ്, തഹസിർദാർ ഇ. അനിതകുമാരി എന്നിവർ തൊഴിലാളികൾക്ക് ബിരിയാണി വിളമ്പി. നിർമാണ പ്രവൃത്തികളുടെ കരാറെടുത്ത ഉൗരാളുങ്കൽ ലേബർ കോൺട്രാക്ട് കോഒാപറേറ്റിവ് സൊസൈറ്റിയുടെ തൊഴിലാളികളെയാണ് നഗരം ആദരിച്ചത്. നിശ്ചിത സമയത്തിനകം പണി തീർക്കാൻ കഠിനാധ്വാനം ചെയ്ത തൊഴിലാളികൾ കച്ചവടക്കാരുടെയും നഗരവാസികളുടെയും പ്രശംസ നേടിയിരുന്നു. മിഠായിത്തെരുവിൽ റോഡിലേയും നടപ്പാതയിലേയും പ്രവൃത്തി 25 നകം പൂർത്തിയാകും. വൈദ്യുതിവത്കരണ പ്രവൃത്തികൾക്ക് ഒരു മാസം കൂടി ആവശ്യമായി വരും. റോഡിൽ ചെറിയ കരിങ്കല്ലുകളും ഫുട്പാത്തിൽ ഗ്രാനൈറ്റ് വിരിക്കുന്ന പണിയും ഏറെക്കുറെ പൂർത്തിയായി. റെയിൽവേ സ്റ്റേഷൻ ജങ്ഷൻ മുതൽ എസ്.കെ. പൊെറ്റക്കാട്ട് പ്രതിമ വരെയുള്ള ഭാഗത്താണ് നവീകരണ പ്രവൃത്തി നടത്തുന്നത്. 36.45 കോടി രൂപയാണ് പദ്ധതിക്ക് ചെലവഴിക്കുന്നത്. വ്യാപാരികളായ സി.പി. അബ്ദുറഹിമാൻ, സുരേഷ്, രൂപേഷ്, ഹാരിസ്, ഷഫീഖ് തുടങ്ങിയവർ വിരുന്നിന് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.