കുടുംബശ്രീ ഉൽപന്നങ്ങൾ ഇനി ഒാൺലൈനിൽ

കോഴിക്കോട്: കുടുംബശ്രീ 19 കൊല്ലം പൂർത്തിയാവുന്ന വേളയിൽ ഇ-കമേഴ്സ്യൽ പോർട്ടൽ എന്ന ഒാൺലൈൻ വിപണന സംവിധാനം ഒരുങ്ങുന്നു. കേരളത്തിലാദ്യമായി കോഴിക്കോട് കോർപറേഷൻ കുടുംബശ്രീയാണ് ഒാൺലൈൻ സംവിധാനം ഒരുക്കുന്നത്. കുടുംബശ്രീ കോഴിക്കോട് കോർപറേഷൻ സംഘടിപ്പിക്കുന്ന സംരംഭക വിപണന മഹാമേള 'വൈഭവ് 2017' എന്ന പേരിൽ നടത്തുന്നുണ്ട്. 19 വേദികളിലായി വ്യത്യസ്ത മേഖലകളിൽ കഴിവു തെളിയിച്ച 19 പ്രശസ്ത വനിതകളുടെ സമാഗമവും സ്ത്രീകൾ മാത്രം അവതരിപ്പിക്കുന്ന 19 കലാപരിപാടികളും വേദികളിലെത്തും. ആഗസ്റ്റ് 31ന് രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ 'വൈഭവ്' ഉദ്ഘാടനം ചെയ്യും. വൈകീട്ട് സർഗ സാംസ്കാരികകോൽത്സവം സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ആഗസ്റ്റ് 30 മുതൽ സെപ്റ്റംബർ ഒമ്പതുവരെ സംരംഭക മേള, ഡോക്യുമ​െൻററി പ്രകാശനം, കുടുംബശ്രീ ചരിത്രപ്രദർശനം, കുടുംബശ്രീ ഭക്ഷ്യമേള, കലാപരിപാടികൾ ഉൾപ്പെടെയാണ് 'വൈഭവ്' ഒരുക്കിയിരിക്കുന്നത്. സ്വാഗതസംഘം യോഗത്തിൽ കോർപറേഷൻ ക്ഷേമകാര്യ സമിതി ചെയർപേഴ്സൻ അനിത രാജൻ അധ്യക്ഷത വഹിച്ചു. മുൻ മേയർമാരായ പ്രഫ. എ.കെ. പ്രേമജം, എം.എം. പത്മാവതി, കോർപറേഷൻ അഡീഷനൽ സെക്രട്ടറി വിനയൻ, കോഒാഡിനേറ്റർ ആർ. ജയന്ത്കുമാർ, സി.ഡി.എസ് ചെയർപേഴ്സൻമാരായ പ്രമീള ദേവദാസ്, കെ. ബീന, കോർപറേഷൻ ഹെൽത്ത് ഒാഫിസർ ഡോ. ഗോപകുമാർ എന്നിവർ സംസാരിച്ചു. മെംബർ സെക്രട്ടറി എം.വി. റംസി ഇസ്മായിൽ സ്വാഗതവും പി.പി. ഷീജ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.