കോഴിക്കോട്: ജില്ല ഉപഭോക്തൃ വിദ്യാഭ്യാസ സമിതി, ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സിെൻറ സഹകരണത്തോടെ ഉപഭോക്തൃ പഠന സദസ്സ് സംഘടിപ്പിച്ചു. കോഴിക്കോട് ഡെപ്യൂട്ടി പൊലീസ് കമീഷണർ മെറിൻ ജോസഫ് ഉദ്ഘാടനം ചെയ്തു. ഉൽപന്നങ്ങൾ വാങ്ങുമ്പോൾ ഗുണനിലവാരത്തിെൻറ മുദ്രണമായ ഐ.എസ്.ഐ മാർക്ക് ഉണ്ടെന്ന് ഉറപ്പുവരുത്തുകയും സ്വർണം വാങ്ങുമ്പോൾ ഹാൾ മാർക്ക് ആഭരണത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുകയും ചെയ്യണമെന്ന് വിഷയം അവതരിപ്പിച്ച് ബി.ഐ.എസ് കേരള അസി. ഡയറക്ടർ സന്ദീപ് എസ്. കുമാർ പറഞ്ഞു. സമിതി പ്രസിഡൻറ് പി.ഐ. അജയൻ അധ്യക്ഷത വഹിച്ചു. പത്മനാഭൻ വേങ്ങേരി, വി.പി സനീബ്് കുമാർ, ഇ. ദിനചന്ദ്രൻ നായർ, സി. രാഖി, എൻ. പുഷ്പലത എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.