ഇ. അഹമ്മദ്​ ​സ്​മാരക അവാർഡുകൾ വിതരണം ചെയ്​തു

ന്യൂഡൽഹി: കെ.എം.സി.സി ദുബൈ കണ്ണൂർ ജില്ല ഘടകത്തി​െൻറ നേതൃത്വത്തിൽ ഏർപ്പെടുത്തിയ ഇ. അഹമ്മദ് മെമ്മോറിയൽ ദേശീയ പുരസ്കാരങ്ങൾ വിതരണം ചെയ്തു. മാധ്യമ രംഗത്ത് ഫാഷിസത്തിനെതിരെ ശബ്ദമുയർത്തുകയും സാമുദായിക െഎക്യത്തിന് മികച്ച സേവനം നൽകുകയും ചെയ്തത് പരിഗണിച്ച് രാംപുനിയാനിക്കും സാഗരിക ഘോഷിനുമാണ് പുരസ്കാരങ്ങൾ നൽകിയത്. ലോക്സഭയിെല പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയാണ് 55,000 രൂപയും പുരസ്കാരവും ഇരുവർക്കും സമ്മാനിച്ചത്. സാമൂഹിക സേവനത്തിന് പി.കെ. അബ്ദുല്ലക്കും പുരസ്കാരം സമ്മാനിച്ചു. വ്യാഴാഴ്ച ഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ നടന്ന ചടങ്ങിൽ മുസ്ലിം ലീഗ് ദേശീയ ജന. സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി അധ്യക്ഷത വഹിച്ചു. ദേശീയ ഒാർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി, പി.വി. അബ്ദുൽ വഹാബ് എം.പി, കൊടിക്കുന്നിൽ സുരേഷ് എം.പി, കെ.എം.സി.സി ദുബൈ ഘടകം നേതാക്കൾ തുടങ്ങിയവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.