ബാലുശ്ശേരി: നാഗസാക്കി ദിനാചരണത്തിെൻറ ഭാഗമായി ബാലുശ്ശേരി എ.യു.പി സ്കൂളിലെ സാമൂഹികശാസ്ത്ര ക്ലബ് യുദ്ധ വിരുദ്ധ റാലി നടത്തി. പ്രധാനാധ്യാപിക കെ.വി. വിലാസിനി, അധ്യാപകന്മാരായ സി. അജിത്ത്, കെ.എം. നിജിൽ, ശ്രീലത, രസ്നി, ക്ലബ് കൺവീനർ മന്യ, ഫിദ, സ്കൂൾ ലീഡർ ശാന്തി സ്വരൂപ് എന്നിവർ നേതൃത്വം നൽകി. ബാലുശ്ശേരി പഞ്ചായത്ത് വായനശാല കാടുകയറി ബാലുശ്ശേരി: പഞ്ചായത്ത് ഇ.എം.എസ് മെമ്മോറിയൽ ലൈബ്രറി ആൻഡ് റീഡിങ് കെട്ടിടം കാടുകയറി നശിക്കുന്നു. വിദ്യാർഥികളടക്കം നൂറുകണക്കിനാളുകളാണ് ദിനംപ്രതി വായനശാലയിൽ എത്തുന്നത്. കൂടാതെ, കെട്ടിടത്തിലേക്ക് വഴിയില്ല. ഇത് അധികൃതർക്ക് അറിവുള്ളതാണെങ്കിലും വഴി തരപ്പെടുത്താൻ ഇതുവരെ പഞ്ചായത്തിന് സാധിച്ചിട്ടില്ല. ലൈബ്രറി കെട്ടിടത്തിന് മുന്നിലെ സ്ഥലം ബാലുശ്ശേരി കോട്ട ദേവസ്വത്തിേൻറതാണ്. ഇവിടെ ഇപ്പോൾ ടാക്സി ജീപ്പുകൾ പാർക്ക് ചെയ്യുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.