കോഴിക്കോട്: കോയിശ്ശേരി ഫൗേണ്ടഷൻ വാർഷികവും ഏഴാമത് വിദ്യാഭ്യാസ അവാർഡുദാനവും സംഘടിപ്പിച്ചു. ബ്രില്യൻസ് അക്കാദമി പ്രിൻസിപ്പൽ ടി.പി.എം. സലിം അധ്യക്ഷത വഹിച്ചു. കോയിശ്ശേരി ലുഖ്മാൻ റിപ്പോർട്ട് വായിച്ചു. ഹാർബർ എൻജിനീയറിങ് സൂപ്രണ്ട് എം. സുരാജ് ഉദ്ഘാടനം ചെയ്തു. മുഹമ്മദ്കോയ അനുസ്മരണപ്രഭാഷണം നടത്തി. ഒാർഫനേജ് അസോസിയേഷൻ ജില്ല സെക്രട്ടറി സി. ആലിക്കോയ, കെ. മഹ്റൂഫ്, കെ. സെയ്തലവി, എം. അനസ്, കെ.പി. അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു. അഫ്സൽ അലിയും കോളിയോട്ട് മായിനും വിദ്യാർഥികൾക്കുള്ള അവാർഡ് വിതരണം ചെയ്തു. കോഒാഡിനേറ്റർ കോയിേശ്ശരി ഉസ്മാൻ സ്വാഗതവും എൻ.എം. ദഹാബ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.