പാലേരി: ലൈഫ് മിഷൻ പാർപ്പിട പദ്ധതിയിൽ അപേക്ഷ നൽകുന്നതിന് റേഷൻ കാർഡ് മാത്രം വേണമെന്നിരിക്കെ വരുമാന സർട്ടിഫിക്കറ്റും കൈവശ സർട്ടിഫിക്കറ്റും ആവശ്യപ്പെടുന്നത് അന്യായമാണെന്ന് എൻ.സി.പി ചങ്ങരോത്ത് പഞ്ചായത്ത് കമ്മിറ്റി. പി.സി.എ. ഖാദർ അധ്യക്ഷത വഹിച്ചു. കിഴക്കയിൽ ബാലൻ, ശ്രീനി മനത്താനത്ത്, സി.കെ. നാരായണൻ, കുഞ്ഞികൃഷ്ണൻ നമ്പ്യാർ എന്നിവർ സംസാരിച്ചു. റോഡ് കാടുമൂടി പാലേരി: ഉള്ള്യേരി-കുറ്റ്യാടി സംസ്ഥാന പാതയിൽ പാറക്കടവ് ഭാഗം കാടുമൂടിക്കിടക്കുന്നത് യാത്രക്കാർക്ക് ഭീഷണിയാവുന്നു. അങ്ങാടിക്ക് സമീപമുള്ള അമ്പത് മീറ്ററോളം ഭാഗത്ത് കുറ്റിക്കാടുകൾ വളർന്ന് റോഡിലേക്ക് തള്ളിനിൽക്കുകയാണ്. ഇതുമൂലം ഇരുചക്രവാഹനയാത്രികർ ബുദ്ധിമുട്ടുകയാണ്. വാഹനങ്ങൾ വരുേമ്പാൾ തെറ്റിനിൽക്കാൻപോലും കഴിയാതെ കാൽനടയാത്രക്കാർ പ്രയാസപ്പെടുകയാണ്. ഇവിടം റോഡ് വളരെ വീതികുറഞ്ഞതിനാൽ രണ്ടു വാഹനങ്ങൾ ഒപ്പം കടന്നുപോകാനും സാധിക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.