കുട്ടികള്‍ക്ക് സൗജന്യ ഹൃദയശസ്ത്രക്രിയ ക്യാമ്പ്

കോഴിക്കോട്: കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സും കോഴിക്കോട് പി.വി.എസ് ആശുപത്രിയും ചേര്‍ന്ന് കുട്ടികള്‍ക്കായി സൗജന്യ ഹൃദയശസ്ത്രക്രിയ നിര്‍ണയ ക്യാമ്പ് നടത്തുന്നു. ആഗസ്റ്റ് 13-ന് രാവിലെ ഒമ്പതുമുതല്‍ ഉച്ചക്ക് ഒന്നുവരെ പി.വി.എസ് ആശുപത്രിയിലാണ് ക്യാമ്പ്. ഹൃദ്രോഗമോ രോഗസാധ്യതയോ ഉള്ള 18-നുതാഴെ പ്രായമുള്ളവർക്ക് പങ്കെടുക്കാം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികളുടെ ശസ്ത്രക്രിയ അമൃതയില്‍ സൗജന്യമായി നടത്തും. ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്യാന്‍ 9567310564 നമ്പറിൽ വിളിക്കാം. അമൃത ആശുപത്രി പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടൻറുമാരായ ഡോ. രേണു പി. കുറുപ്പ്, ഡോ.കെ.എസ്. രമാദേവി, വേണു താമരശ്ശേരി, പി.കെ. ശ്രീധരന്‍ നായർ, കെ.കെ. സുമേഷ് കുമാര്‍, പ്രസാദ് എൻ. നായര്‍ എന്നിവര്‍ വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു. ................... p3cl6
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.