ഹിരോഷിമ^നാഗസാക്കി ദിനം

ഹിരോഷിമ-നാഗസാക്കി ദിനം ഉള്ള്യേരി: തിരുവങ്ങൂര്‍ ഹയര്‍സെക്കൻഡറി സ്കൂള്‍ എൻ.എസ്.എസ് യൂനിറ്റി​െൻറ ആഭിമുഖ്യത്തില്‍ ഹിരോഷിമ--നാഗസാക്കി ദിനം ആചരിച്ചു. സമാധാനറാലി, യുദ്ധവിരുദ്ധപ്രതിജ്ഞ, ദീപം തെളിക്കല്‍ എന്നിവ നടത്തി. പ്രിന്‍സിപ്പല്‍ ടി.കെ. ശരീന്‍, കെ. ദീപു, ശ്രീജ എന്നിവര്‍ സംസാരിച്ചു. നന്തിബസാർ: കോടിക്കൽ എ.എം.യു.പി സ്കൂളിൽ സാമൂഹികശാസ്ത്ര ക്ലബി​െൻറ ആഭിമുഖ്യത്തിൽ നടത്തിയ യുദ്ധവിരുദ്ധറാലി പി.ടി.എ പ്രസിഡൻറ് പി.വി. യൂസഫ്‌ ദാരിമി ഫ്ലാഗ്‌ഓഫ്‌ചെയ്തു. ഹെഡ്മാസ്റ്റർ കെ. സുരേഷ്‌കുമാർ അധ്യക്ഷത വഹിച്ചു. എൻ.കെ. സുരേഷ്, ഒ. സനിൽകുമാർ, ഇ.കെ. സഹീറ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.