ഗുജറാത്തിലേത്​ ബി.ജെ.പിയു​െട ധാർമിക പരാജയം ^കെ.സി. വേണുഗോപാൽ

ഗുജറാത്തിലേത് ബി.ജെ.പിയുെട ധാർമിക പരാജയം -കെ.സി. വേണുഗോപാൽ ഗുജറാത്തിലേത് ബി.ജെ.പിയുെട ധാർമിക പരാജയം -കെ.സി. വേണുഗോപാൽ കോഴിക്കോട്: ഗുജറാത്തിൽ രാജ്യസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി അഹ്മദ് പേട്ടൽ നേടിയ വിജയം ബി.ജെ.പിയുെട ധാർമിക പരാജയമാണെന്ന് എ.െഎ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ഗുജറാത്തിലെ സംഭവങ്ങൾ ഇന്ത്യൻ രാഷ്ട്രീയത്തിലെ പുതിയ വഴിത്തിരിവാണെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. പാർട്ടിയുടെ ഉയിർത്തെഴുന്നേൽപ്പിനുള്ള സാധ്യത തെളിയുകയാണ്. കോൺഗ്രസ് മുക്ത ഭാരതം എന്ന ബി.ജെ.പി മുദ്രാവാക്യത്തിന് കനത്ത തിരിച്ചടിയേറ്റിരിക്കുകയാണ്. രാജ്യസഭ തെരഞ്ഞെടുപ്പിനെ ജനാധിപത്യ വിരുദ്ധവും ഭരണഘടന വിരുദ്ധവുമായാണ് ബി.ജെ.പി നേരിട്ടത്. സർക്കാർ ഏജൻസികളെ ഉപയോഗിച്ചും പണക്കൊഴുപ്പിലൂടെയും ജനാധിപത്യം അട്ടിമറിക്കാനുള്ള നേരന്ദ്ര മോദി-അമിത് ഷാ കൂട്ടുകെട്ടി​െൻറ ശ്രമമാണ് നടന്നത്. ഇതിനെ നിയമപരമായി കോൺഗ്രസ് നേരിടുകയായിരുന്നു. ഭക്ഷണം കഴിക്കുന്നതിൽവരെ ഇടപെടുന്ന ഭരണകൂട ശ്രമങ്ങളെ കോൺഗ്രസ് ശക്തമായി എതിർക്കും. ന്യൂനപക്ഷ, പിന്നാക്ക, വനിത വിഭാഗങ്ങളുടെ ഉന്നമനത്തിനായി പാർട്ടി രംഗത്തിറങ്ങും. മോദിയുമായി നേരിട്ട് ഏറ്റുമുട്ടുന്നത് ഇടതുപക്ഷമല്ല, കോൺഗ്രസാണ്. സി.പി.എം അന്ധമായ കോൺഗ്രസ് വിരോധം വെടിയണം. സീതാറാം െയച്ചൂരിക്ക് രാജ്യസഭയിലേക്ക് സീറ്റ് നൽകാൻ പാർട്ടി തയാറായിട്ടും സി.പി.എം സ്വീകരിച്ചില്ല. കോൺഗ്രസാണോ ബി.ജെ.പിയാണോ മുഖ്യശത്രുവെന്ന് സി.പി.എം വ്യക്തമാക്കണം. അമിത് ഷാ വർഷം മുഴുവൻ കേരളത്തിൽ തങ്ങിയാലും ബി.ജെ.പി പച്ചപിടിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എം.പിമാരായ എം.കെ. രാഘവൻ, എം.െഎ. ഷാനവാസ്, കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി. അനിൽ കുമാർ, ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ്, മുൻ പ്രസിഡൻറുമാരായ കെ.സി. അബു, പി. ശങ്കരൻ എന്നിവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.