വിദ്യാലയ സംരക്ഷണ സമിതിയുടെ ഉപരോധം

മുയിപ്പോത്ത് പടിഞ്ഞാറക്കര എ.എൽ.പി സ്കൂൾ രണ്ടാം ദിവസവും ഉപരോധിച്ചു പേരാമ്പ്ര: മുയിപ്പോത്ത് പടിഞ്ഞാറക്കര എ.എൽ.പി സ്കൂൾ രണ്ടാം ദിവസവും വിദ്യാലയ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഉപരോധിച്ചു. ഇേതതുടർന്ന് സ്കൂൾ അധ്യയനം മുടങ്ങി. സ്കൂളി​െൻറ ശോച്യാവസ്ഥ പരിഹരിക്കുക, മാനേജർ അകാരണമായി സസ്പെൻഡ് ചെയ്ത പ്രധാനാധ്യാപകനെ തിരിച്ചെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. പ്രശ്നം ചർച്ചചെയ്യാൻ ബുധനാഴ്ച രാത്രി ചെറുവണ്ണൂർ പഞ്ചായത്ത് പ്രസിഡൻറ് കെ.പി. ബിജു വിളിച്ച യോഗം രാത്രി വൈകിയും തുടരുകയാണ്. ബുധനാഴ്ച സമരത്തിന് പി.ടി.എ പ്രസിഡൻറ് റഷീദ് മുയിപ്പോത്ത്, വി.കെ. മോളി, എൻ. പത്മനാഭൻ, എൻ.എം. കുഞ്ഞബ്ദുല്ല, രമാദേവി നാഗത്തുതാഴെ, കെ. ലോഹ്യ, പി.കെ.എം. ബാലകൃഷ്ണൻ, എൻ.ആർ. രാഘവൻ, കൊയിലോത്ത് ഗംഗാധരൻ, സി.എം. കുഞ്ഞികൃഷ്ണൻ, ഇ. പവിത്രൻ, കരീം കോച്ചേരി, അനിത ടീച്ചർ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.