പന്തീരാങ്കാവ്: നാട് മുഴുക്കെ മാലിന്യനിർമാർജനയജ്ഞം നടക്കുമ്പോഴും പന്തീരാങ്കാവിെൻറ ഹൃദയഭാഗത്ത് മാലിന്യം റോഡിലേക്കൊഴുക്കി സ്വകാര്യ കെട്ടിട ഉടമ. പന്തീരാങ്കാവ് അങ്ങാടിയിൽ നിന്ന് ഹൈസ്കൂളിലേക്കുഉള റോഡിലെ കെട്ടിടത്തിൽ നിന്നാണ് മാലിന്യ ടാങ്ക് നിറഞ്ഞ് മലിനജലം പൊതു അഴുക്ക്ചാലിലേക്കെത്തുന്നത്. മലിനജലം ഒഴുകി പോവാതെ ഈ ഭാഗങ്ങളിൽ കെട്ടിക്കിടക്കുന്നതിനാൽ ദുർഗന്ധം മൂലം മൂക്ക് പൊത്തിയല്ലാതെ വഴി നടക്കാൻ വിദ്യാർഥികളടക്കമുള്ള നാട്ടുകാർക്ക് കഴിയില്ല. മഴക്കാലങ്ങളിൽ സ്ഥിരമായി മാലിന്യമൊഴുക്കുന്നത് കച്ചടവടക്കാർ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിരുന്നെങ്കിലും നടപടികളെടുക്കുന്നില്ലെന്ന പരാതിയുണ്ട്. പന്തീരാങ്കാവ് അങ്ങാടിയിലെ മറ്റ് ചില കച്ചവടസ്ഥാപനങ്ങളുടെ മാലിന്യക്കുഴലുകളും പൊതുഅഴുക്ക് ചാലുകളിലേക്ക് തുറന്നിടുന്നതായി ആക്ഷേപമുണ്ട്. മാമ്പുഴയിലേക്കൊഴുകുന്ന തോടുകളുമായി സന്ധിക്കുന്നതിനാൽ മാലിന്യം നേരിട്ട് പുഴയിലേക്കാണ് ഒഴുകിയെത്തുന്നത്. photo PK V 1, PK V 2 പന്തീരാങ്കാവ് അങ്ങാടിക്ക് സമീപം സ്വകാര്യ കെട്ടിടത്തിെൻറ മാലിന്യടാങ്ക് പൊട്ടി ഒഴുകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.