ഇതര സംസ്ഥാന തൊഴിലാളികളെ ഒഴിപ്പിക്കൽ: മാവൂരിൽ പരിശോധന തുടങ്ങി മാവൂർ: ഗ്രാമപഞ്ചായത്തിെൻറ മറ്റുഭാഗങ്ങളിൽ നിന്ന് ഇതരസംസ്ഥാന തൊഴിലാളികളെ ഒഴിപ്പിക്കുന്നതിെൻറ ഭാഗമായി പരിശോധന നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറിെൻറ നേതൃത്വത്തിൽ ഭരണസമിതി അംഗങ്ങളും സെക്രട്ടറിയുടെ നേതൃത്വത്തിൽ ജീവനക്കാരുമാണ് പരിശോധന നടത്തിയത്. കോളറബാധയെത്തുടർന്ന് അടിസ്ഥാനസൗകര്യമില്ലാത്തതും അനധികൃതവുമായ കെട്ടിടങ്ങളിൽ താമസിക്കുന്ന ഇതര സംസ്ഥാനക്കാരെ ഒഴിപ്പിക്കാൻ ഗ്രാമപഞ്ചായത്ത് അധികൃതരും ആരോഗ്യ പ്രവർത്തകരും രാഷ്ട്രീയപാർട്ടി പ്രതിനിധികളും പങ്കെടുത്ത യോഗത്തിൽ തീരുമാനിച്ചിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ തെങ്ങിലക്കടവിലെ മറുനാട്ടുകാരെ കഴിഞ്ഞദിവസം ഒഴിപ്പിച്ചു. ബുധനാഴ്ച മാവൂർ ടൗൺപരിസരത്തെ കെട്ടിടങ്ങളിലാണ് പരിശോധന നടത്തിയത്. മണന്തലക്കടവ് റോഡിൽ കാലപ്പഴക്കം ചെന്നതും അടിസ്ഥാന സൗകര്യമില്ലാത്തതുമായ കെട്ടിടത്തിൽ താമസിപ്പിക്കുന്നവരെ ഒഴിപ്പിക്കാൻ നിർദേശം നൽകി. പരിശോധന അടുത്തദിവസങ്ങളിലും തുടരും. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. മുനീറത്ത്, വൈസ് പ്രസിഡൻറ് വളപ്പിൽ റസാഖ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ കെ.സി. വാസന്തി, കെ. ഉസ്മാൻ, കെ. കവിതാഭായ്, അംഗം യു.എ. ഗഫൂർ എന്നിവർ പങ്കെടുത്തു. photo Photo mvr raid മാവൂർ മണന്തലക്കടവ് റോഡിലെ ഇതരസംസ്ഥാനതൊഴിലാളികളുടെ വാസസ്ഥലങ്ങളിൽ ഗ്രാമപഞ്ചായത്ത് അധികൃതർ പരിശോധനനടത്തുന്നു റോഡരികിൽ മാലിന്യം തള്ളിയതിനെതിരെ നടപടി മാവൂർ: മണന്തലക്കടവ് റോഡിൽ ചാക്കിൽ കെട്ടി മാലിന്യം തള്ളിയതിനെതിരെ നടപടി. പഴക്കടയിൽനിന്നുള്ള മാലിന്യമാണ് തള്ളിയത്. തള്ളിയവരെ കണ്ടുപിടിക്കുകയും ഗ്രാമപഞ്ചായത്ത് അധികൃതരെത്തി ഇവ എടുത്തുമാറ്റാൻ നിർദേശിക്കുകയും ചെയ്തു. കേസെടുക്കുന്നതടക്കമുള്ള തുടർനടപടി കൈക്കൊള്ളുമെന്ന് ഗ്രാമപഞ്ചായത്ത് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.