ആനക്കൊമ്പുമായെത്തിയ യുവാവ് അറസ്​റ്റില്‍

കാക്കനാട്: ആനക്കൊമ്പ് വില്‍പനക്കെത്തിയ യുവാവ് എസ്.പി.സി.എ സംഘത്തി​െൻറ പിടിയില്‍. പട്ടാമ്പി സ്വദേശിയായ രതീഷ് കുമാറാണ് (31) പിടിയിലായത്. ഇയാളില്‍നിന്ന് രണ്ടേകാല്‍ കിലോ വരുന്ന ആനക്കൊമ്പ് പിടിച്ചെടുത്തു. ബുധനാഴ്ച പതിനൊന്നരയോടെ പാലാരിവട്ടം പൈപ്പ്ലൈനില്‍ വെച്ചാണ് എസ്.പി.സി.എ സംഘവും വനം വകുപ്പ് അധികൃതരും ചേര്‍ന്ന് പ്രതിയെ പിടികൂടിയത്. രതീഷ് കുമാര്‍ ഒരാഴ്ചയായി എസ്.പി.സി.എ സംഘത്തി​െൻറ നിരീക്ഷണത്തിലായിരുന്നു. എസ്.പി.സി.എ ചെയര്‍പേഴ്‌സൻകൂടിയായ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ആശാ സനലിന് ലഭിച്ച രഹസ്യവിവരത്തി​െൻറ അടിസ്ഥാനത്തില്‍ അധികൃതർ പരിശോധനക്കിറങ്ങുകയായിരുന്നു. രണ്ടരലക്ഷം രൂപയോളം മതിപ്പുവിലയുള്ള ആനക്കൊമ്പാണ് പിടികൂടിയത്. തോള്‍സഞ്ചിയില്‍ ആനക്കൊമ്പുമായി സ്വകാര്യബസില്‍ വന്നിറങ്ങിയ യുവാവിനെ തന്ത്രപൂർവം പിടികൂടുകയായിരുന്നു. കൊടുങ്ങല്ലൂരില്‍നിന്നാണ് ആനക്കൊമ്പ് ലഭിച്ചതെന്ന് യുവാവ് അന്വേഷണ സംഘത്തോട് പറഞ്ഞു. ഇയാളെ വനം വകുപ്പ് അധികൃതര്‍ക്ക് കൈമാറി. ഇന്‍സ്‌പെക്ടര്‍ ടി.എം. സജിത്ത്, വനം വകുപ്പ് ഫ്ലയിങ് സ്‌ക്വാഡ് റേഞ്ച് ഓഫിസര്‍ ജയചന്ദ്രന്‍, ഇന്‍സ്പെക്ടിങ് അസിസ്റ്റൻറ് കെ.ബി. ഇക്ബാല്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.