എം. സാൻഡ് ഉൽപാദനവും വിൽപനയും തടഞ്ഞ് കോടതി ഉത്തരവ് എം. സാൻഡ് കമ്പനിക്കെതിരായ സമരം അവസാനിപ്പിച്ചു ഫറോക്ക്: പരിസരവാസികൾക്ക് ദുരിതമായ അനധികൃത എം.സാൻഡ് കമ്പനിക്കെതിരെ ജനകീയസമരം അവസാനിപ്പിച്ചു. എം. സാൻഡ് ഉൽപാദനവും വിൽപനയും വിലക്കിയുള്ള ഹൈകോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. മോഡേൺ ബസാറിന് സമീപത്തെ ബ്ലാക്ക് സ്റ്റോൺ കമ്പനിക്ക് മുന്നിലായിരുന്നു കഴിഞ്ഞ 79 ദിവസമായി നാട്ടുകാരുടെ സമരം. കോർപറേഷൻ അനുമതിയില്ലാതെ തുടങ്ങിയ എം. സാൻഡ് നിർമാണം നിർത്തിവെക്കണമെന്നും ഇതിെൻറ വിൽപന പാടില്ലെന്നും നേരേത്ത ഹൈകോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ കമ്പനി ഉടമകൾ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു. ഡിവിഷൻ ബെഞ്ച് മുൻ ഉത്തരവ് ശരിവെക്കുകയായിരുന്നു. ഹൈകോടതിയുടെ ഈ ഉത്തരവ് മാനിച്ചാണ് സമരം ഇപ്പോൾ അവസാനിപ്പിക്കുന്നതെന്ന് സമരസമിതി ഭാരവാഹികൾ അറിയിച്ചു. മേയ് 23 നാണ് കമ്പനിപ്പടിക്കൽ സി.പി.എം പിന്തുണയിൽ അനിശ്ചിതകാലസമരം തുടങ്ങിയത്. സമരം താൽക്കാലികമായി അവസാനിപ്പിച്ചതായി സി.പി.എം ഫറോക്ക് ഏരിയ സെക്രട്ടറി എം. ഗിരീഷ് പ്രഖ്യാപിച്ചു. സമരസമിതി ചെയർമാൻ പുല്ലോട്ട് ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സി.പി.എം ലോക്കൽ സെക്രട്ടറി എം. ഗോപാലകൃഷ്ണൻ, ഐ.പി. മുഹമ്മദ് എന്നിവർ സംസാരിച്ചു. ഇ. ആദം മാലിക് സ്വാഗതവും എം. ശ്രീജിത്ത് നന്ദിയും പറഞ്ഞു. photo m sand 33 എം.സാൻഡ് കമ്പനിക്കെതിരായ സമരം അവസാനിപ്പിച്ച് എം. ഗിരീഷ് സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.