മിഠായിത്തെരുവിൽ ടൈലിടൽ 25ന്​ തീരും

മിഠായിത്തെരുവിൽ ടൈലിടൽ 25ന് പൂർത്തിയാവും കോഴിക്കോട്: നവീകരണം നടക്കുന്ന മിഠായിത്തെരുവിൽ റോഡിെലയും നടപ്പാതയിെലയും പ്രവൃത്തി ആഗസ്റ്റ് 25 നകം പൂർത്തിയാകും. നവീകരണപ്രവൃത്തി പുരോഗതിവിലയിരുത്തിയശേഷം മേയറുടെ നേതൃത്വത്തിലുള്ള സംഘം അറിയിച്ചതാണിക്കാര്യം. മേയർ തോട്ടത്തിൽ രവീന്ദ്രൻ, ഡോ.എം.കെ. മുനീർ എം.എൽ.എ, ജില്ലാ കലക്ടർ യു.വി. ജോസ് എന്നിവരാണ് ബുധനാഴ്ച തെരുവ് സന്ദർശിച്ച് പ്രവൃത്തികൾ വിലയിരുത്തിയത്. വൈദ്യുതിവത്കരണപ്രവൃത്തികൾക്ക് ഒരുമാസം കൂടി ആവശ്യമായി വരും. ടൂറിസം വകുപ്പ് ജോയൻറ് ഡയറക്ടർ സി.എൻ. അനിതകുമാരി, തഹസിർദാർ ഇ. അനിതകുമാരി, ആർകിടെക്ട് പ്രസന്നകുമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു. റോഡിൽ ചെറിയ കരിങ്കല്ലുകളും ഫുട്പാത്തിൽ ഗ്രാനൈറ്റ് വിരിക്കുന്ന പണിയാണ് ഇപ്പോൾ നടക്കുന്നത്. ഒാണം-ബക്രീദ് തിരക്ക് വരുേമ്പാഴേക്കും ടൈലിടൽ പണി തീർക്കാനാണ് തീരുമാനം. മേലെപ്പാളയം െറയിൽവേ സ്റ്റേഷൻ ജങ്ഷൻ മുതൽ 50 മീറ്റർ ദൂരമാണ് ആദ്യഘട്ടത്തിൽ പൂർത്തിയാക്കുക. മൊത്തം എട്ട് ഘട്ടങ്ങളായാണ് പ്രവൃത്തി പൂർത്തീകരിക്കുന്നത്. റെയിൽവേ സ്റ്റേഷൻ ജങ്ഷൻ മുതൽ എസ്.കെ. പൊെറ്റക്കാട്ട് പ്രതിമ വരെയുള്ള ഭാഗത്താണ് നവീകരണപ്രവൃത്തി നടത്തുന്നത്. 36.45 കോടി രൂപയാണ് പദ്ധതിക്ക് ചെലവഴിക്കുന്നത്. സൗന്ദര്യവത്കരണപദ്ധതിയുടെ ആദ്യഘട്ടപ്രവൃത്തിയാണ് ഇപ്പോൾ നടക്കുന്നത്. ഒാടനിർമാണവും ബി.എസ്.എൻ.എല്ലി​െൻറയും വൈദ്യുതിയുെടയും ഫയറി​െൻറയും കേബിളുകൾ ഭൂമിക്കടിയിൽ സ്ഥാപിക്കുന്ന പ്രവൃത്തിയുമാണ് ആദ്യഘട്ടത്തിൽ നടപ്പാക്കുന്നത്. ജില്ല ടൂറിസം പ്രമോഷൻ കൗൺസിലി​െൻറ ആഭിമുഖ്യത്തിൽ ഈരാളുങ്കൽ ലേബർ കോൺട്രാക്ട് കോഒാപറേറ്റിവ് സൊസൈറ്റിക്കാണ് കരാർ. പടം ab 3
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.