കുറ്റ്യാടി: ടൗണിൽ വെള്ളം കെട്ടിനിൽക്കുന്ന വയൽ, മാലിന്യം നിറഞ്ഞ മണ്ണിട്ട് നികത്തുന്നു. പുതിയ ബസ്സ്റ്റാൻഡിന് സമീപത്തെ കുറ്റ്യാടി ഗവ. ഹൈസ്കൂൾ താഴ വയലാണ് മണ്ണും അങ്ങാടി മാലിന്യവുമിട്ട് നിർബാധം നികത്തുന്നത്. ചൊവ്വാഴ്ച രാവിലെ മണ്ണുമായി വന്ന ടിപ്പർ ചളിയിൽ താഴ്ന്നതോടെയാണ് തള്ളുന്നത് മാലിന്യമാണെന്ന് മനസ്സിലായത്. ആശുപത്രി മാലിന്യമെന്ന തരത്തിൽ പഴയ കിടക്കകളും മറ്റുമാണ് തള്ളുന്നത്. നിറയെ വെള്ളക്കെട്ടുള്ള വയലിൽ ഇവ തള്ളിയാൽ പരിസരത്തെ കിണറുകളെ ബാധിക്കുമെന്ന് നാട്ടുകാർ ഭയപ്പെടുന്നു. സംഭവത്തെ കുറിച്ച് സ്കൂൾ രക്ഷിതാക്കൾ പഞ്ചായത്തിലും പൊലീസിലും പരാതിപ്പെട്ടെങ്കിലും അവർ പരിഗണിച്ചില്ലെന്ന് പി.ടി.എ പ്രസിഡൻറ് പറഞ്ഞു. പാടം നികത്താൻ പഞ്ചായത്തിൽനിന്ന് മുമ്പേ അനുവാദം ലഭിച്ചതാണെന്നാണ് ഉടമപറയുന്നത്. ഹൈസ്കൂൾ താഴവയൽ നികത്തിയാണ് പഞ്ചായത്ത് ബസ്സ്റ്റാൻഡ് ഉണ്ടാക്കിയത്. ഇതിനു സമീപത്തെ മറ്റുവയലുകളെല്ലാം നികത്തി കഴിഞ്ഞു. ബാക്കിയാണ് ഇപ്പോൾ നികത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.