'മദ്യരാഷ്​ട്രീയത്തിൽനിന്നുള്ള സ്വാതന്ത്ര്യം കൂടിയാവണം'

കൊയിലാണ്ടി: സർക്കാർ പറയുന്ന മാലിന്യത്തിൽനിന്നുള്ള മോചനം മദ്യരാഷ്ട്രീയത്തിൽ നിന്നുള്ള സ്വാതന്ത്ര്യം കൂടിയായിരിക്കണമെന്ന് കേരള മദ്യ നിരോധന സമിതി ജന. സെക്രട്ടറി ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ. സമിതിയുടെ ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി. ചന്തുക്കുട്ടി അധ്യക്ഷത വഹിച്ചു. സുജാത എസ്. വർമ, പപ്പൻ കന്നാട്ടി, ഖദീജ നർഗീസ്, വെളിപാലത്ത് ബാലൻ, അബ്ദുറഹ്മാൻ, റസിയ, ഇയ്യച്ചേരി പത്മിനി, വി.കെ. ദാമോദരൻ, വേലായുധൻ കീഴരിയൂർ, എടത്തിൽ രവി, ഇ. പ്രമോദ് സമീർ എന്നിവർ സംസാരിച്ചു. വിജ്ഞാന മേള കൊയിലാണ്ടി: കുറുവങ്ങാട് എസ്.സി.ഡി.ഡി ഗവ. െഎ.ടി.െഎയിൽ അഞ്ചു ദിവസം നീളുന്ന വിജ്ഞാനമേളക്ക് തുടക്കമായി. നഗരസഭ അധ്യക്ഷൻ കെ. സത്യൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എൻ.കെ. മുരളി അധ്യക്ഷത വഹിച്ചു. ബാബു കൊളപ്പള്ളി ക്ലാസെടുത്തു. എം.വി. അനു തങ്കച്ചൻ സ്വാഗതവും ടി.കെ. ലിജിന നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.