-നന്തിബസാർ: തുറയൂർ സെക്ടർ എസ്.എസ്.എസ് സാഹിത്യോത്സവ സമാപന പരിപാടി ഇബ്രാഹിം തിക്കോടി ഉദ്ഘാടനം ചെയ്തു. സഹൈർ സഖാഫി ആധ്യക്ഷത വഹിച്ചു. അഹമ്മദ് മേപ്പയൂർ, അബ്ദുല്ല സഖാഫി, സഹൽ പുറക്കാട്, അസ്ലം സഖാഫി എന്നിവർ സംസാരിച്ചു. വിജയികൾക്കുള്ള സമ്മാനവിതരണവും നടന്നു. പയ്യോളി ഡിവിഷൻ സാഹിത്യോത്സവം 12, 13 തീയതികളിൽ ഐ.പി.സി കാമ്പസിൽ നടക്കും. തണലിന് സ്വാന്തനമേകി വീരവഞ്ചേരി എൽ.പി സ്കൂൾ നന്തി ബസാർ: ലോക വയോജന ദിനത്തിൽ വിദ്യാർഥികൾ വടകര 'തണൽ' വൃദ്ധസദനം സന്ദർശിച്ചു. തണൽ അന്തേവാസികൾക്കൊപ്പം കഥകളും പാട്ടുകളുമായി ഒരു പകൽ ചെലവഴിച്ചു. കുട്ടികൾ ശേഖരിച്ച സോപ്പ്, പേസ്റ്റ്, ബ്രഷ്, വസ്ത്രങ്ങൾ തുടങ്ങിയവ തണൽ അധികൃതരെ ഏൽപിച്ചു. സ്വന്തം കുടുംബാംഗങ്ങളെ എന്നും സ്നേഹത്തോടെ സംരക്ഷിക്കുമെന്ന് കുട്ടികൾ പ്രതിജ്ഞയെടുത്തു. പ്രവർത്തനത്തിന് കെ.വി. സരൂപ്, എം.പി. ജലീഷ് ബാബു, അനൂപ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.