മഴ പെയ്​താൽ കാരക്കുന്നുമ്മൽ നിവാസികൾക്ക്​ 'റോഡ്​ നീന്തണം'

നന്മണ്ട: മഴക്കാലമായാൽ കാരക്കുന്നുമ്മൽ നിവാസികൾക്ക് 'റോഡ് നീന്തിക്കടക്കേണ്ട' അവസ്ഥ. ഗ്രാമപഞ്ചായത്ത് 11ാം വാർഡിലെ അമ്പലപ്പൊയിൽ കാരക്കുന്നുമ്മൽ നടപ്പാതയാണ് മഴപെയ്താൽ പുഴയാകുന്നത്. ഏകദേശം 300 മീറ്ററോളം വരുന്ന നടപ്പാതയിലെ വെള്ളക്കെട്ട് 25ഒാളം വീട്ടുകാരെയാണ് പ്രയാസത്തിലാക്കുന്നത്. നടപ്പാത വിപുലീകരിച്ച് മണ്ണിട്ട് ഉയർത്തി വെള്ളക്കെട്ട് ഒഴിവാക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് ഏറെ പഴക്കമുണ്ടെങ്കിലും അധികൃതർ കണ്ണടക്കുകയാണ്. എന്നാൽ, ബന്ധപ്പെട്ടവർ പറയുന്നത് നാട്ടുകാരുടെ ആരോപണത്തിൽ കഴമ്പിെല്ലന്നും ഏതാനും വ്യക്തികൾ സ്ഥലം വിട്ടുനൽകുന്നതിൽ കാണിക്കുന്ന വൈമനസ്യമാണ് നടപ്പാത വികസനത്തിന് തടസ്സമെന്നുമാണ്. സ്ഥലം വിട്ടുതരാൻ ഏതെങ്കിലും വ്യക്തികൾ മുന്നോട്ടുവന്നാൽ നിലവിലെ വെള്ളക്കെട്ട് ഒഴിവാക്കി നടപ്പാതയുടെ വികസനം യാഥാർഥ്യമാക്കുമെന്നാണ് അധികൃതരുടെ നിലപാട്. നൂറുകണക്കിനാളുകൾ സഞ്ചരിക്കുന്ന നടപ്പാത ദുർഘട പാതയായി മാറിയതിൽ നാട്ടുകാർ അമർഷത്തിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.