പിടിയിലായവരിൽ സ്ത്രീകളും കാമുകനും നെടുമങ്ങാട്: പ്രായപൂർത്തിയാകാത്ത പട്ടികജാതി പെൺകുട്ടിയെ പീഡിപ്പിക്കുകയും പെൺവാണിഭത്തിനിരയാക്കുകയും ചെയ്ത സ്ത്രീകൾ ഉൾപ്പെടുന്ന സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ റൂറൽ ഷാഡോ പൊലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് പെൺവാണിഭ സംഘത്തിലെ പ്രധാനികളെയും പെൺകുട്ടിയുടെ കാമുകനെയും അറസ്റ്റ് ചെയ്തത്. വിളപ്പിൽശാല തുരുത്തുംമൂല കാവിൻപുറം സൗമ്യഭവനിൽനിന്നും മലയിൻകീഴ് കുറ്റിക്കാട് വത്സലഭവനിൽ വാടകക്ക് താമസിക്കുന്ന കല എന്ന ശ്രീകല (40), മലയിൻകീഴ് അരുവിപ്പാറ സനൂജാ മൻസിലിൽനിന്നും കുളത്തുമ്മൽ പൊട്ടൻകാവ് വാടകക്ക് താമസിക്കുന്ന ഷൈനിഷ എന്ന ഷാഹിദബീവി (45), മാറനല്ലൂർ ചീനിവിള കിഴക്കുംകര പുത്തൻവീട്ടിൽനിന്നും മലയിൻകീഴ് പൗർണമി വീട്ടിൽ വാടകക്ക് താമസിക്കുന്ന സദാശിവൻ (64), വെള്ളനാട് മേപ്പൂക്കട കുറ്റിക്കാട്ട് വാടകക്ക്താമസിക്കുന്ന രമേഷ് എന്ന സുമേഷ് (26), തുരുത്തുമ്മൂല ദേവീക്ഷേത്രത്തിനു സമീപം കല്ലറവിളാകം ലക്ഷ്മി വിലാസത്തിൽനിന്നും കാവുംപുറം ലക്ഷ്മി വിലാസത്തിൽ വാടകക്ക് താമസിക്കുന്ന കണ്ണൻ എന്ന വിഷ്ണുസാഗർ (28) എന്നിവരാണ് അറസ്റ്റിലായത്. താൻ ഏഴുമാസം ഗർഭിണിയാണെന്നും കാമുകനായ വിഷ്ണുസാഗർ ആണ് ഉത്തരവാദിയെന്നും കാട്ടി വിളപ്പിൽശാല പൊലീസ് സ്റ്റേഷനിൽ പീഡനത്തിനിരയായ പതിനേഴുകാരി നൽകിയ പരാതിയുടെ അന്വേഷണത്തിലാണ് പീഡന കഥ പുറത്താകുന്നത്.15 വയസ്സ് മുതൽ പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിലെത്തിച്ചും പെൺ വാണിഭ സംഘങ്ങൾക്ക് കൈമാറിയും പീഡിപ്പിച്ചു വരുകയായിരുെന്നന്ന് പൊലീസ് കണ്ടെത്തി. വിളപ്പിൽശാല വനിതാ എസ്.ഐയുടെ നേതൃത്വത്തിൽ പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റി മുമ്പാകെ ഹാജരാക്കുകയും കൗൺസലിങ്ങിന് വിധേയമാക്കുകയും ചെയ്തിരുന്നു. ഇതിൽനിന്നാണ് വർഷങ്ങളായി കുട്ടി പീഡനത്തിനിരയായിരിക്കുന്നതായി മനസ്സിലാക്കിയത്. പീഡനത്തിനിരയായ കുട്ടിയെ 'നിർഭയ'യിൽ പാർപ്പിച്ചിരിക്കുകയാണ്. മലയിൻകീഴ്, വിളപ്പിൽശാല, നെയ്യാറ്റിൻകര, നെടുമങ്ങാട്, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിൽ പെൺ വാണിഭ സംഘങ്ങൾക്ക് കുട്ടിയെ കൈമാറിയെന്ന് പിടിയിലായവർ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ പ്രത്യകേ അന്വേഷണ സംഘം രൂപവത്കരിച്ചിട്ടുണ്ട്. ഇനിയും നിരവധിപേരെ പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഫോട്ടോ: അറസ്റ്റിലായവർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.